Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 12:39 IST
Share News :
ചാവക്കാട്:സേവാഭാരതി ചാവക്കാട് മുനിസിപ്പൽ സമിതിയുടെ 4-മത് വാർഷിക പൊതുയോഗവും,തെരഞ്ഞെടുപ്പും തിരുവത്ര അയോദ്ധ്യ നഗറിലുള്ള അയോദ്ധ്യ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു.സമിതി പ്രസിഡൻറ് ടി.വി.ആനന്ദ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.ആർ.സതീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ കെ.എൻ.രാജേഷ് വരവു ചിലവ് കണക്ക് അവതരിപ്പിച്ചു.സേവാഭാരതി ജില്ലാ ട്രഷറർ മോഹന പ്രസാദ് മുഖ്യാതിഥിയായി പങ്കെടുത്തു.ജില്ലാ ആപത്ത് സേവ സംയോജകൻ പ്രമോദ് അയിനിപ്പുള്ളി മുഖ്യപ്രഭാഷണം നടത്തി.രാഷ്ട്രീയ സ്വയം സേവക സംഘം ഗുരുവായൂർ ഖണ്ഡ് കാര്യവാഹ് സി.കെ.മനോജ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.പുതിയ ഭാരവാഹികളായി ടി.വി.ആനന്ദ്(പ്രസിഡന്റ്),എ.ആർ.സതീഷ്(സെക്രട്ടറി),കെ.എൻ.രാജേഷ്(ട്രഷറർ),അംബിക പ്രസാദ്,പ്രസാദ് കാണിക്കോട്ട്(വൈസ് പ്രസിഡന്റുമാർ),എം.ആർ.പ്രേംദാസ്,സിജീഷ് ആലുംപടി(ജോയിന്റ് സെക്രട്ടറിമാർ),ശ്രീജ ബാബു(ഐടി കോഡിനേറ്റർ),ഉദയൻ ഇണ്ണീരകത്ത്,പി.സി.ദിനമണി,കെ.കെ.രാധാകൃഷ്ണൻ,സുദർശൻ തിരുവത്ര,എ.വി.സുവിൻ(എക്സിക്യൂട്ടീവ് അംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.