Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 11:35 IST
Share News :
ഇടുക്കി: രാജകുമാരി കജനാപ്പാറ മേഖലയില്‍ ബാങ്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തോട്ടം തൊഴിലാളികളായ വനിതകളുടെ പണം തട്ടിയെന്ന് പരാതി. സംഭവത്തില്‍ രാജാക്കാട് പോലീസ് അന്വേഷണമാരംഭിച്ചു. ഗ്ലോബല്‍ ഫിന്‍ടെക് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആദ്യതവണ 1300 രൂപ അടച്ചാല്‍ 60000 രൂപ വരെ വായ്പ നല്‍കുമെന്നായിരുന്നു കമ്പനി ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് കജനാപാറയില്‍ എത്തിയ 2 പേര്‍ പറഞ്ഞത്. സ്വയം സഹായ സംഘങ്ങളുടെ മാതൃകയില്‍ വനിതകളുടെ കൂട്ടായ്മ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. തോട്ടം തൊഴിലാളികളായ 15 വനിതകള്‍ 1300 രൂപവീതം ഇവര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നല്‍കി. ആദ്യമടച്ച തുക ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള പ്രീമിയമാണെന്നും വീണ്ടും 1300 രൂപ കൂടി അടയ്ക്കണമെന്നും ആവശ്യപ്പെട്ട് മുന്‍പ് കജനാപാറയിലെത്തിയവര്‍ ഫോണില്‍ വിളിച്ചതോടെയാണ് ചിലര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇവര്‍ രാജാക്കാട് പൊലീസില്‍ വിവരമറിയിച്ചു. കമ്പനിയുടെ കാര്‍ഡിലുള്ള 2 ഫോണ്‍ നമ്പറുകളിലും പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഈ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. തട്ടിപ്പിനിരയായവര്‍ പണം അയച്ചത് ബോംബെയിലുള്ള ഒരു ബാങ്കിന്റെ അക്കൗണ്ടിലേക്കാണെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Follow us on :
More in Related News
Please select your location.