Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റി രാമായണ സദസ്സ് സംഘടിപ്പിച്ചു

05 Aug 2025 20:05 IST

MUKUNDAN

Share News :

ഗുരുവായൂർ:സമൂഹത്തെ ധർമ്മത്തിൻ്റെ പാതയിൽ സഞ്ചരിക്കുവാൻ പ്രാപ്തമാക്കുന്നതാണ് രാമായണമെന്ന് സായി സഞ്ജീവനി ചെയർമാൻ മൗനയോഗി സ്വാമി എ.ഹരിനാരായണൻ അഭിപ്രായപ്പെട്ടു.

ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന രാമായണ സദസ്സ് ഗുരുവായൂർ സായി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാമായണത്തിൻ്റെ സമഗ്രമായ തത്ത്വ പഠനം യുവതലമുറക്ക് നൽകുവാൻ ക്ഷേത്ര സങ്കേതങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.ചടങ്ങിൽ ഗ്ലോബൽ നായർ സർവ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജിഎൻഎസ്എസ് ഭാരവാഹികളായ മധു കെ.നായർ,കെ.ടി.ശിവരാമൻ നായർ,ശ്രീകുമാർ പി.നായർ,മാമ്പുഴ ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.വിഷ്ണു സഹസ്ര നാമാർച്ചനാ,സത്സംഗം,രാമായണ പാരായണം എന്നിവക്ക് സതി ടീച്ചർ,രാധ ശിവരാമൻ,അംബിക ദേവി,ഗീത വിനോദ്,ബീന രാമചന്രൻ,ഹേമ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News