Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേക്കാട് കപ്ലിയങ്ങാട് ശ്രീഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

02 Mar 2025 21:51 IST

MUKUNDAN

Share News :

വടക്കേക്കാട്:കപ്ലിയങ്ങാട് ശ്രീഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 4-ന് നിർമ്മാല്യം,5-ന് മലർനിവേദ്യം,5.30-ന് ഗണപതി ഹോമം,7.30-ന് ഉഷപൂജ,8-ന് വടക്കുംവാതിൽ തുറക്കൽ,പാട്ടുംതാലിയും ചാർത്തൽ,8.30-ന് പറവെപ്പ്,10-ന് ഉച്ചപൂജ,തുടർന്ന് അയ്യായിരത്തോളം പേർക്ക് അന്നദാനം,വൈകിട്ട് 5.30-ന് തിറകയറ്റം,6-ന് നാടൻ കലാരൂപങ്ങൾ,6.30-ന് ദീപാരാധന,7-ന് അത്താഴപൂജ,8-ന് അടകുത്തി പുഴുങ്ങുന്നവരുടെ അടുപ്പിലേക്ക് മേൽശാന്തി തീപകരും,പിറ്റേദിവസം രാവിലെ 4.30-ന് ഭരണിതാലം എഴുന്നെള്ളിപ്പ് എന്നിവ ഉണ്ടാകും.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡൻ്റ് പ്രമോദ് കിളിയംപറമ്പിൽ,സെക്രട്ടറി ധനിഷ് താമരശ്ശേരി,വൈസ് പ്രസിഡന്റ് അശോകൻ വെട്ടിശേരി,ജോയിന്റ് സെക്രട്ടറി വിജയൻ പയറ്റാംകുന്നത്ത്,ഓഫീസ് കോഡിനേറ്റർ പ്രജീഷ് മടപ്പാട്ടിൽ,കമ്മിറ്റി അംഗം പി.ജി.വേലായുധൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Follow us on :

More in Related News