Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസ് കൂലിപ്പട്ടാളമാകരുതെന്ന് വിമർശം

05 Mar 2025 12:41 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ പുറക്കാമല ഖനനനീക്കത്തിനെതിരെ തദ്ദേശ വാസികൾ നടത്തിവരുന്ന സമരത്തിനിടയിൽ 15 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ മേപ്പയ്യൂർ പോലീസ് നടത്തിയ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം. ചൊവ്വാഴ്ചയായിരുന്നു സംഭവം. പുറക്കാമലയിൽ ഖനന സാമഗ്രികളുമായെത്തിയ ക്വാറി സംഘത്തെ നാട്ടുകാർ തടയുന്ന സമരത്തിനിടയിലാണ്പ്രദേശവാസിയായ മിസ്ഹബ് (15) പോലീസുകാരുടെ ക്രൂരമായ അതിക്രമത്തിന്‌ ഇരയായത്. എട്ടോളം പോലീസുകാർ മുതുകു കുനിച്ച് നിർത്തി വലിച്ചിഴച്ച്

പോലീസ് വാനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം ജനാധിപത്യ കേരളത്തിന് നാണക്കേടാണ്. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ആരാണ് പോലീസിന് അധികാരം നൽകുന്നത്. 

.

ഒരു ജനാധിപത്യ സമൂഹത്തിലെ പോലീസിന്റെ മര്യാദകൾ തങ്ങളിൽ നിന്ന് എത്രയോ അകലെയാണെന്ന് വെളിവാക്കുന്ന കാടൻ നടപടിയാന്ന് കൊച്ചുബാലനോടുള്ള മേപ്പയ്യൂർ പോലീസിന്റെ പെരുമാറ്റത്തിലൂടെ കണ്ടത്. ഒരു പ്രദേശത്തെ സാധാരണമനുഷ്യരുടെ ജനാധിപത്യപരമായ സമരത്തോട് എത്രകണ്ട് ഹിംസ്രാത്മകവും മനുഷ്യാവകാശ വിരുദ്ധവുമായി പെരുമാറാമെന്നാണ് ചൊവ്വാഴ്ച പുറക്കാമല പ്രക്ഷോഭത്തെ നേരിട്ട പോലീസ് ലജ്ജാകരമായി തെളിയിച്ചത്.രു പതിറ്റാണ്ടോളമായി ജനാധിപത്യപരവും സമാധാനപരവുമായ മാർഗ്ഗത്തിൽ സമരം ചെയ്യുന്ന ഒരു പ്രദേശത്തെ ജനതയോട് ശത്രുതാപരമായി പെരുമാറുകയും അധികാരവും നിയമവുമുപയോഗിച്ച് ഭയപ്പെടുത്തി ഭീകരത സ്യഷ്ടിക്കുന്ന പോലീസ് നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്.പോലീസിന്റെ നിക്ഷ്പക്ഷതയാണ് ഇത്തരം നടപടികളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.കൊച്ചു കുട്ടിക്കെതിരെയുണ്ടായ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകിയതായി അറിയുന്നു.

Follow us on :

Tags:

More in Related News