Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളിച്ചമാണ് തിരുദൂതർ: സ്നേഹ സംഗമം സംഘടിപ്പിച്ചു.

22 Sep 2024 12:55 IST

UNNICHEKKU .M

Share News :



മുക്കം: ഡയലോഗ് സെന്റര്‍ ഗോതമ്പറോഡ് യൂനിറ്റ് സംഘടിപ്പിച്ച സ്‌നേഹസംഗമം വൈവിധ്യങ്ങളുടെ സംഗമവേദിയായി. വെളിച്ചമാണ് തിരുദൂതര്‍ എന്ന തലക്കെട്ടില്‍ എ.എം.ഐ ഹാളില്‍ സംഘടിപ്പിച്ച സംഗമം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് ദിവ്യഷിബു ഉദ്ഘാടനം ചെയ്തു. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഫ്രഫസര്‍ ഡോ. ശഹീദ് റമദാന്‍ സ്‌നേഹഭാഷണം നിര്‍വഹിച്ചു. പി അബ്ദുസത്താര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂര്‍ ഏരിയ പ്രസിഡന്റ് ഇ.എന്‍ അബ്ദുറസാഖ്, സി.ജെ ആന്ററണി, സാലി ജീറോഡ്, മാധവന്‍, പി.ബഷീറുദ്ദീന്‍, മുഹമ്മദ് പുതിയോട്ടില്‍, രാജന്‍ മാവായി, രമേഷ് തോണിച്ചാല്‍, അബ്ദുറഹിമാന്‍, ദശിയ എന്നിവര്‍ സംസാരിച്ചു. കലാഭവന്‍ ബാലു, സൈഫുന്നിസ റഷീദ് എന്നിവര്‍ സ്‌നേഹഗീതം ആലച്ചു.

ചിത്രം:വെളിച്ചമാണ് തിരുദൂതര്‍: യലോഗ് സെന്റെര്‍ ഗോതമ്പറോഡില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് ദിവ്യഷിബു ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News