Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവമ്പാടി മണ്ഡലത്തിൽ :എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ വിജയകാഹളവുമായി കൺവെൻഷനുകൾ പുരോഗമിക്കുന്നു

29 Oct 2024 19:14 IST

UNNICHEKKU .M

Share News :

മുക്കം.:വയനാട് ലോക് സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി സത്യൻ മൊ കേരിയുടെ വിജയകാഹളമായി തിരുവമ്പാടി മണ്ഡലത്തിലെ മേഖലാ കൺവെൻഷനുകൾ പുരോഗമി ക്കുന്നു. കോൺഗ്രസ് അടിച്ചേൽ പ്പിച്ച തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ വിജയിപ്പിക്കുമെന്ന നിശ്ച യദാർഢ്യവുമായി ജനസഞ്ച യമാണ് മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലുള്ളത്.. പന്നിക്കോട് മേഖലാ കൺവെൻ ഷൻ പന്നിക്കോട് എ യു പി സ്ക്കൂ ൾ ഗ്രൗണ്ടിൽ എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി കെ അബൂ ബക്കർ അധ്യക്ഷനായി. മുന്നണി നേതാക്കളായ വി കുഞ്ഞാലി, ടി എം ജോസഫ്, സുരേഷ് കുമാർ, ജോണി ഇടശേരി, മുഹമ്മദ് പുളിക്കൽ,വി എ സെബാസ്റ്റ്യൻ എന്നിവ ർ സംസാരിച്ചു. സന്തോഷ് സെബാ സ്റ്റ്യൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി കെ അബൂബ ക്കർ (ചെയർമാൻ), ബിനോയ് ടി ലൂക്കോസ് (കൺവീനർ). 

   കൂമ്പാറ മേഖല കൺവെൻഷൻ പി സന്തോഷ്‌ കുമാർ എം പി ഉദ്ഘാ ടനം ചെയ്തു, ഒ എ സോമൻ അധ്യക്ഷനായി. മുന്നണി നേതാക്കളായ ഇ രമേശ് ബാബു, വിൽ‌ സൺ പുല്ലുവേലി, പ്രിൻസ്, കെ ടി ബിനു, മേരി തങ്കച്ചൻ, കെ ഷാജി കുമാർ, അബ്‌ദുറ ഹ്‌മാൻ എന്നി വർ സംസാരിച്ചു. ജോൺസൻ കുളത്തിങ്കൽ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ:  ജോൺസൻ കുളത്തിങ്കൽ (ചെയർമാൻ), ഒ എ സോമൻ (കൺവീനർ), ബേബി തടത്തിൽ (സെക്രട്ടറി). കണ്ണോത്ത് മേഖല കണ്‍വെന്‍ ഷന്‍ സിപി എം ഏരിയ സെക്ര ട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു. എന്‍സി പി ജില്ല വൈസ് പ്രസിഡന്റ് പി പി ജോയി അധ്യക്ഷ നായി. പി കെ കണ്ണന്‍, റോയി മുരിക്കോലി, എം എസ് ഷെജിൻ  

എന്നിവർ സംസാരിച്ചു. കെ എം ജോസഫ് സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: പി പി ജോയി (ചെയര്‍മാന്‍), കെ എം ജോസഫ് മ (കണ്‍വീനര്‍),ജോണി താഴത്ത് വീട്ടില്‍ (ട്രഷറർ).

എൽഡിഎഫ് കാരശ്ശേരി നോർത്ത് മേഖല തെരഞ്ഞെടുപ്പ് കൺവെൻ ഷൻ കാരമൂലയിൽ സിപിഐ എം സംസ്ഥാ ന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു, രതീഷ് തോട്ട ക്കാട് അധ്യക്ഷനായി. കെ ടി ബിനു, മാന്ത്ര വിനോദ്, കെ ശിവദാ സൻ, അജയ് ആവള, കെ സി ആലി, ബാബു, ചൂലൂർ നാരായണ ൻ , സജി തോമസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ സി ആലി (ചെയർമാൻ), കെ ശിവദാസൻ (കൺവീനർ). രതീഷ് തോട്ടക്കാട് (ട്രഷറർ). കൺ വെൻ ഷനു ശേഷം പ്രകടനം നട ത്തി. തെര ഞ്ഞെടുപ്പ് കമ്മറ്റി ഓഫീ സ് കെ കെ ലതിക ഉദ്ഘാടനം ചെയ്തു. 

 ഈങ്ങാപ്പുഴ മേഖല കൺ വെഷൻ സി പി ഐ സംസ്ഥാന കമ്മറ്റി അംഗം രാജൻ ഉദ്ഘാടനം ചെ യ്തു. ഷാജു ചൊള്ളാമത്തിൽ അധ്യക്ഷനായി. ലിൻ്റോ ജോസഫ് എം എൽ എ , ടി എ മെയ്തിൻ , കെ ഇ വർഗ്ഗീസ് , നാസർ , അബ്ദുൾ ഗഫൂർ, ഷാജി വെള്ളിടി ൽ, സി പി തോമസ് എന്നിവർ സം സാരിച്ചു. ഭാരവാഹികൾ: ടി എം പൗലോസ് (ചെയർമാൻ), ഷാജു ചൊള്ളാമത്തിൽ ( കൺവീനർ).

  കോടഞ്ചേരി മേഖല എൽ ഡി എഫ് കൺവൻഷനും തെരഞ്ഞെ ടുപ്പ് കമ്മിറ്റി രൂപികരണവും സി പി ഐ ജില്ലാ കമ്മിറ്റി അംഗം വി എ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കൺവീനർ മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷനായി. ജോർജ്ജ്കുട്ടി വിളക്കുന്നേൽ, സണ്ണി കാരിക്കൊ മ്പിൽ, ജയേഷ് ചാക്കോ, പി.ജി സാബു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: മാത്യു ചെമ്പോട്ടി ക്കൽ (ചെയർമാൻ), ഷിജി ആൻ്റണി (കൺവീനർ). 

  മുക്കം മേഖല കൺവൻഷൻ സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. മുക്കം ബാലകൃഷ്ണൻ അധ്യക്ഷനായി. ലിൻേറാ ജോസഫ് എം എൽ എ , കെ എസ് അരുൺ, ജോസഫ് പൈമ്പിള്ളിൽ, ഇളമന ഹരിദാസ്, വി കെ വിനോദ്, കെ ടി ശ്രീധരൻ, പി കെ കണ്ണൻ, കെ പി ചാന്ദ്നി ,കെ സുന്ദരൻ എന്നിവർ സംസാരിച്ചു . പി ടി ബാബു സ്വാഗ തവും എൻ ബി.വിജയകുമാർ നന്ദി യും പറഞ്ഞു. ഭാരവാഹികൾ മുക്കം ബാലകൃഷ്ണൻ (ചെയർ മാൻ), പി ടി ബാബു ( കൺവീനർ), എൻ ബി വിജയകുമാർ (ട്രഷറർ) എൽ ഡി എഫ് നീലേശ്വരം മേഖലാ കൺവെൻ ഷൻ പെരുമ്പടപ്പിൽ ഇ കെ വിജയ ൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടാർസൻ ജോസ് അധ്യക്ഷ നായി. കെ ടി ബിനു, ഇളമന ഹരി ദാസ്, പി കെ കണ്ണൻ, കെ ഷാജി കുമാർ എന്നിവർ സംസാരിച്ചു. സി എ പ്രദീപ് കുമാർ സ്വാഗതവും പി പ്രശോഭ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടാർസൻ ജോസ് (ചെയർമാൻ), സി എ പ്രദീപ് കുമാർ ( കൺവീനർ), പി പ്രശോഭ് കുമാർ (ട്രഷറർ). നവംബർ 6 ന് മുക്കത്തെത്തുന്ന മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കാനുള്ള സംഘാടക സമിതിയായി ' തിരുവമ്പാടി മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

ചിത്രം: മുക്കത്ത് മുഖ്യമന്ത്രിയെ വരവേൽക്കാനുള്ള സംഘാടക സമിതി തെരഞട്ടപ്പ് കമ്മറ്റി ചെയർമാൻ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News