Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൃക്ഷത്തൈകൾ നട്ടു

05 Jun 2025 21:13 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൃക്ഷത്തൈകൾ നട്ടു.'അമൃത മിത്ര ഹരിത നഗരം' പദ്ധതിയുടെ ഭാഗമായി ജൂൺ 5 മുതൽ 31 വരെ ചാവക്കാട് ബീച്ചിൽ 15 മരങ്ങളും മുനിസിപ്പൽ ഗ്രൗണ്ടിൽ 50 മരങ്ങളും നടും.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,നഗരസഭ ക്ലീൻ സിറ്റി മാനേജർ ബി.ദിലീപ്,ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 എം.ഷമീർ, എൻയുഎൽഎം മാനേജർ രഞ്ജിത്ത് അലക്സ് എന്നിവർ സംസാരിച്ചു.കുടുംബശ്രീ ചെയർപേഴ്സൺ ജീനാ രാജീവ് നന്ദി രേഖപ്പെടുത്തി.ജനപ്രതിനിധികൾ,നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ,ബീച്ച് ടൂറിസം കൗൺസിൽ അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ,നഗരസഭ അമൃത മിത്രം ജീവനക്കാർ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.

Follow us on :

More in Related News