Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയൂർ ഉത്സവ ലഹരിയിൽ

06 Feb 2025 07:42 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: നീണ്ട ഇടവേളക്ക് ശേഷം ഈ വർഷം തുടങ്ങിയ മേപ്പയ്യൂർ ഫെസ്റ്റിന്റെ 8 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പുതിയ എഡിഷൻ മേപ്പയ്യൂരിനെ അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാഴ്ത്തി.പത്മശ്രീ മടന്നൂർ ശങ്കരൻ കുട്ടിയും പ്രകാശ് ഉള്ളിയേരിയും ചേർന്ന് ഉദ്ഘാടന ദിവസം തീർത്ത സംഗീതതാളലയം ആസ്വാദകരെ മാസ്മരികാനുഭവത്തിലാറാടിച്ചു. തിങ്കളാഴ്ച നടന്ന സൂഫി സംഗീതരാവ് വേറിട്ട അനുഭവമായി.ദൈവത്തെ അന്വേഷിച്ച് പാടുന്ന സൂഫി ഗാനങ്ങൾ ഖവാലി ഗസൽ ആലാപനങ്ങൾ വിഭാഗീയതയുടെ മതിലുകൾ ഭേദിച്ച് വികാരവിമലീകരണത്തിന്റെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ, സഹാനുഭൂതിയുടെ മൂല്യങ്ങളെ പ്രക്ഷേപിക്കുന്ന ആത്മീയാനുഭൂതിയിലേക്ക് ഗ്രൗണ്ടിൽ തടിച്ചു കൂടിയ ആയിരങ്ങളെ നയിക്കുകയായിരുന്നു.


ചൊവ്വാഴ്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മന്ത്രി മുഹമ്മദ് റിയാസെത്തി. സഹകരണ സെമിനാറും, അവാർഡ് ജേതാക്കൾക്കുള്ള ആദരവും, പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂരിന്റെ മാജിക് ഷോയും അരങ്ങേറി. തുടർന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകൻ അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സോൾ ഓഫ് ഫോക് എന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരങ്ങളും അരങ്ങിലെത്തിയ മെഗാ പരിപാടിയും നടന്നു. ആടിയും പാടിയും വേദിക്ക് ഉൾക്കൊള്ളാനാകാത്ത നിലയിൽ പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു മൂന്നാ ദിനത്തിലെ സമാപന പരിപാടി. ബുധനാഴ്ച വൈകീട്ട് 5 മണിക്ക് കേരള വിദ്യാഭ്യാസം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽനടന്ന വിദ്യാഭ്യാസ സെമിനാർ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വ്യാപാരി ഫെസ്റ്റിൽ ചെറുകിട വ്യാപാര മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ സെമിനാറും, തുടർന്ന് കണ്ണൂർ ഷെരീഫും സംഘവുമവതരിപ്പിച്ച ഗാനമേളയും നടന്നു. അയൽ ദേശങ്ങളിൽ നിന്നടക്കം ഒഴുകിയെത്തിയ ആയിരങ്ങളെ ആനന്ദ ലഹരിയിലാഴ്ത്തിയാണ് മേപ്പയ്യൂർ ഫെസ്റ്റിന്റെ

4ാം നാളിന് തിരശ്ശീല താഴ്ന്നത്.ജീവിതത്തിന്റെ എല്ലാതിരക്കുകളും സംഘർഷങ്ങളും മാറ്റി നിർത്തി മേപ്പയ്യൂർ ഫെസ്റ്റിനെ നെഞ്ചേറ്റിയിരിക്കുകയാണീ നാട്ടുകാർ.

Follow us on :

Tags: