Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാർ ജോലിയിലേക്ക് ഒരു ചുവട് വെയ്പ് ;വനിതാ ദിന സമ്മാനവുമായി ടി. വി.ഇബ്രാഹിം എം.എൽ.എ

06 Mar 2025 22:41 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി :

പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും സർക്കാർ ജോലി ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവൻ കോളേജിലേയും വിദ്യാർത്ഥിനികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമാകുന്നു.ആദ്യ ഘട്ടത്തിൽ പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ നടത്തുകയും, തുടർന്ന് മണ്ഡലത്തിന് പുറത്ത് പഠനം നടത്തുന്ന കുട്ടികളുടെയും 18 വയസ്സ് പൂർത്തിയായവരുടെയും വൺ ടൈം രജിസ്ട്രേഷൻ പൂർത്തീകരിക്കുവാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഓറിയെന്റേഷൻ നൽകിയ ശേഷം തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഓഫ്‌ലൈനായും, ഓൺലൈന്നായും

സൗജന്യ പരിശീലനം നൽകി ജോലി നേടിയെടുക്കാൻ പ്രാപ്തരാക്കലാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൈലത്തിൻ്റെ സഹായ സഹകരണത്തോടുകൂടിയാണ് പരിശീലനം നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും

രജിസ്ട്രേഷൻ്റെ തുടക്കവും മാർച്ച്‌ 7(നാളെ, വെള്ളി) ന് രാവിലെ 10 മണിക്ക് കൊണ്ടോട്ടി ഗവൺമെന്റ് കോളേജിൽ കോളേജ് യൂണിയന്റെ സഹകരണത്തോടെ ടി. വി.ഇബ്രാഹിം എം.എൽ.എ നിർവഹിക്കും. മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. അക്ഷരശ്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള കെ-സ്റ്റാർ പദ്ധതി,ടാലന്റ് എൻറിച്ച്മെന്റ് പ്രോഗ്രാം, എവറസ്റ്റ് സ്കോളർഷിപ്പ്, വിജയാരവം, എൽ എസ് എസ്, യു എസ് എസ് പരിശീലനം,വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമൊരുക്കൽ, സമഗ്ര ഗുണമേൻമ ഉറപ്പുവരുത്തൽ, പരിശീലന പരിപാടികള്‍ തുടങ്ങിയവ അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി നിലവിൽ നടന്നു വരുന്നുണ്ട്.

Follow us on :

More in Related News