Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലയൂർ തീർത്ഥ കേന്ദ്രത്തിലെ നവീകരിച്ച ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം സന്ദർശകർക്കായി തുറന്ന് കൊടുത്തു

17 Jul 2024 18:29 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം ഏറെ നാളായി അറ്റകുറ്റ പണികൾക്കായി പ്രവർത്തനരഹിതമല്ലായിരുന്നു.മ്യൂസിയത്തിന്റെ എല്ലാ നവീകരണ പ്രവർത്തികളും തീർന്ന് സന്ദർശകർക്കായി തുറന്ന് കൊടുത്തു.നവീകരിച്ച മ്യൂസിയത്തിന്റെ അശീർവ്വാദവും,ഉദ്ഘാടനവും തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.സഹ വികാരി ഫാ.ഡെറിൻ അരിമ്പൂർ സന്നിഹിതനായി.തീർത്ഥകേന്ദ്രം ട്രസ്റ്റി ടി.ജെ.സന്തോഷ് നന്ദി രേഖപെടുത്തി.കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി സംസ്കൃത കോളേജിലെ എംഎ മ്യൂസിയോളജി വിഭാഗത്തിലെ പ്രൊഫസർ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളാണ് മ്യൂസിയത്തിന്റെ ക്രമീകരണങ്ങൾ നടത്തിയുട്ടള്ളത്.ഏറെ വർഷങ്ങളോളം പഴക്കമുള്ള കല്ലുകളും,താളിയോലകളും,ചെപ്പേടുകളും തുടങ്ങി ക്രിസ്തീയ പൗരാണികതകൾ നിറഞ്ഞ ഒട്ടനവധി ചരിത്ര മൂല്യങ്ങളുടെ സമഗ്ര കലവറയാണ് തീർത്ഥ കേന്ദ്രത്തിലെ ചരിത്ര മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്.നവീകരണ പ്രവർത്തങ്ങൾക്കായി ഭക്തസംഘടന ഏകോപന സമിതി അംഗങ്ങളും,ഇടവക അംഗങ്ങളും നേതൃത്വം നൽകി.

Follow us on :

More in Related News