Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിവിൽ സർവീസ് മേഖലയിൽ പുതിയ സർവീസ് സംസ്കാരം അനിവാര്യം - എം കെ രാഘവൻ എം പി

13 Aug 2024 16:35 IST

Preyesh kumar

Share News :

പേരാമ്പ്ര: ഇന്ത്യയിലെ സിവിൽ സർവീസ് മേഖല കൂടുതൽ ജന സൗഹൃദ മേഖലയാക്കി മാറ്റിയെടുക്കൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം. കെ. രാഘവൻ എംപി അഭിപ്രായപ്പെട്ടു. ഈ വർഷത്തെ സിവിൽ സർവീസ് ജേതാവ് റാഷിദലി നാഗത്തിന് മുഹയ്സ് ഫൌണ്ടേഷൻ വെള്ളിയൂർ ഒരുക്കിയ സ്നേഹാദര സംഗമം ഉദ്ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിൽനിന്നും സിവിൽ സർവീസ് മേഖലയിലേക്ക് മിടുക്കരുടെ കടന്നുവരവ് അതിനു ആക്കംകൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. റാഷിദലിക്കു മുഹയ്സ് ഫൗണ്ടഷന്റെ ഉപഹാരം അദ്ദേഹം സമ്മാനിച്ചു.


വയനാട് ചൂരൽമല,മുണ്ടക്കൈ ഉരുൾപൊട്ടിയ മേഖലകളിൽ പോയി രക്ഷാപ്രവർത്തനത്തിലും ശവസംസ്കാരത്തിലും പങ്കെടുത്ത് മാതൃകാപരമായ സേവനമനുഷ്ഠിച്ച മുഹൈസ് ഫൗണ്ടേഷൻ വനിതാ വിംഗ് സെക്രട്ടറി സ്വാലിഹ അഷ്റഫിനെ ചടങ്ങിൽ ആദരിച്ചു. നേരത്തെ പ്രളയബാധിതർക്ക് ഇരുപതു 

വീടുകൾ നിർമിച്ചതടക്കമുള്ള മുഹൈസ് ഫൗണ്ടേഷൻ്റെ ജീവകാരുണ്യ ,വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും രാഘവൻ എം പി പറഞ്ഞു.


മുഹൈസ് പ്രസിഡണ്ട് എടവന അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.ചെയർമാൻ ഡോ.കെ.എം.നസീർ മുഖ്യ പ്രഭാഷണം നടത്തി.

ഡോ.ആർ.കെ.മുഹമ്മദ് അഷ്റഫ് ,കെ.എം.സൂപ്പി മാസ്റ്റർ,ഇ.ടി.മുഹമ്മദ് കോയ, സി.നസീറ ടീച്ചർ, ജസീന എം.ഹുസൈൻ,ബാസിമഷാന എച് , ഡോ.കെ.വി.അബു, റാഷിദലി നാഗത്ത് എന്നിവർ പ്രസംഗിച്ചു.ഷഹീർ മുഹമ്മദ്, വി.കെ.ഇസ്മായിൽ, കെ.എം, മുഹമ്മദ് മാസ്റ്റർ , ഫിർദൗസ് ബഷീർ, പുനത്തിൽ മുഹമ്മദ് മാസ്റ്റർ, ഇ.ടി.മജീദ് മാസ്റ്റർ നേതൃത്വം നൽകി. മുഹൈസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതവും സെക്രട്ടറി ടി.കെ.നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News