16 Aug 2024 18:45 IST
- MUKUNDAN
Share News :
പുന്നയൂർക്കുളം:പരൂർ ശിവക്ഷേത്രത്തിൽ 32 ദിവസം നീണ്ട് നിന്ന രാമായണ മാസാചരണത്തിന് സമാപനം കുറിച്ചു.സിന്ധു കരിങ്ങാട്ട് തൃപ്പറ്റ് രാമായണ പാരായണം നടത്തി.ഔഷധ കഞ്ഞി വിതരണം ഉണ്ടായിരുന്നു.ക്ഷേതം തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലും,ക്ഷേത്രം മേൽശാന്തി തണ്ണന്നുർ മനക്കൽ രവിന്ദ്രൻ തിരുമേനിയുടെ സാന്നിധ്യത്തിലും മൃത്യുഞ്ജയഹോമവും,മഹാ ഗണപതിഹോമവും,ഭഗവത് സേവയും നടന്നു.രാമായണ മാസാചരണത്തിന് ക്ഷേത്രം രക്ഷാധികാരി രമണി അശോകൻ നാലപ്പാട്ട്,പ്രസിഡന്റ് പി.എ.മോഹനൻ,സെക്രട്ടറി ടി.വി.ശ്രീനിവാസൻ,മറ്റു ഭാരവാഹികളും,മാത്യസമിതി അംഗങ്ങളും നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.