Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഫിഷറീസ് ഉന്നതിയിലെ അംഗനവാടിക്ക് കെട്ടിടമുയരുന്നു..

04 Nov 2025 19:20 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയിലെ 23-ാം വാർഡ് ഫിഷറീസ് ഉന്നതിയിൽ 92-ാം നമ്പർ അംഗനവാടിക്കായി പുതിയ കെട്ടിടം നിർമ്മിക്കുന്നു.ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.ചാവക്കാട് ​നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക്ക് സ്വാഗതം ആശംസിച്ചു.നഗരസഭ അസിസ്റ്റന്റ് എൻജിനീയർ സി.എൽ.ടോണി റിപ്പോർട്ട് അവതരിപ്പിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം,​ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്.അബ്ദുൽ റഷീദ്,വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ,മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,23-ാം വാർഡ് കൗൺസിലർ പി.കെ.കബീർ,​ചാവക്കാട് ഐസിഡിഎസ് സിഡിപിഒ എ.പ്രമീള,നഗരസഭ ഐസിഡിഎസ് സൂപ്പർവൈസർ ആതിര കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.ഗുരുവായൂർ എംഎൽഎയുടെ 2025-26 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.ജനപ്രതിനിധികൾ,അംഗനവാടി പ്രവർത്തകർ,നാട്ടുകാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ പുതിയ കെട്ടിടം നിർണ്ണായകമാകും.

Follow us on :

More in Related News