Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തിരിക്കരയിൽ ജഷ്‌നെ റബീഅ ഇന്ന്

28 Sep 2024 11:21 IST

- Preyesh kumar

Share News :

പേരാമ്പ്ര: പന്തിരിക്കര ആവടുക്ക ഹയാത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നബിദിനാഘോഷം ജഷ്‌നെ റബീഅ 24 ഇന്ന്. വൈകുന്നേരം. 3 മണിക്ക് മുനവ്വിറുൽ ഇസ്ലാം സെക്കണ്ടറി മദ്റസയിൽ നിന്നു നബിദിന സന്ദേശ റാലി ആരംഭിക്കും. പുത്തനത്താണി അൽ മദീന ദഫ് സംഘത്തിന്റെ മെഗാ ദഫ് റാലിയെ ആകർഷകമാക്കും.


രാവിലെ 8ന് വിദ്യാർഥികളുടെ കലാപരിപാടികളും ഒരു മണിക്ക് അന്ന ദാനവും നടക്കും. വാർത്താ സമ്മേളനത്തിൽ മഹല്ല് ഖത്തീബ് ബഷീർ ബാഖവി, നവാസ് കുടത്താംകണ്ടി, സുലൈമാൻ മണ്ണാറത്ത്, ശരീഫ് കയനോത്ത്, അസീസ് കുന്നത്ത്, അബ്ദുള്ള മുണ്ടകുറ്റി എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News