09 Oct 2024 22:02 IST
Share News :
കരിമണ്ണൂര്‍: ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് തൊടുപുഴ മേഖല 40-ാം വാര്‍ഷിക സമ്മേളനം നടന്നു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി സെബാന് ആതിര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍് ലിന്സണ് രാഗം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റോബിന് എന്‍വീസ് മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി നിര്‍വഹിച്ചു.
അസോസിയേഷനിലെ മുതിര്‍ന്ന അംഗത്തെ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി സിറിയക് ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം മാണി, സംസ്ഥാന എസ്.എച്ച് ജി കോഡിനേറ്റര്‍ റ്റി.ജി. ഷാജി, മര്‍ച്ചന്റ് അസോസിയേഷന് കരിമണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് വി.ജെ ചെറിയാന്, അസോസിയേഷന് ജില്ലാ പി.ആര്.ഒ സുനില്‍ കളര്‍ഗേറ്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജ്യോതിഷ് കുമാര്‍, ജില്ലാ കമ്മിറ്റി അംഗം അലി പെരുനിലം, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സന്തോഷ് കമല്‍, വനിതാ വിങ് ജില്ലാ കോഡിനേറ്റര്‍ സുനിതാ സനില്‍, മേഖല സെക്രട്ടറി പി.ജെ ജോസഫ്, വൈസ് പ്രസിഡന്റ് അജിത് കുമാര്‍, ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് ജയന് മെമ്മറി, വഴിത്തല യൂണിറ്റ് പ്രസിഡന്റ് ഷാജി ജെയിംസ്, ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ്, വണ്ണപ്പുറം യൂണിറ്റ് പ്രസിഡന്റ് ബിജു എബ്രാഹം, കരിമണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോജി ഇടമന എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി തൊടുപുഴ മേഖലാ പ്രസിഡന്റ് പി. ജെ ജോസഫ്, സെക്രട്ടറി ഫ്രാന്‍സിസ് മാത്യു, ട്രഷറര്‍ ആസാദ് പി.എച്ച് എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
More in Related News
Please select your location.