Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 14:32 IST
Share News :
കടലുണ്ടി:
ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ-ഇപ്റ്റ-കടലുണ്ടി യൂണിറ്റ്, കടലുണ്ടി വ്യാപാരഭവനിൽ ജി.ദേവരാജൻ മാസ്റ്റർ സ്മൃതി ഒരുക്കി.
ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർകോഴിക്കോട് ആയി തെരഞ്ഞെടുത്ത മനുഷാജിയെ ചടങ്ങിൽ ആദരിച്ചു.
ഇപ്റ്റ സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത് സ്മൃതി ഉദ്ഘാടനവും മനുഷാജിക്ക് ഉപഹാരസമർപ്പണവുംനടത്തി.
എ.നാരായണൻ മനുഷാജിയെ പൊന്നാടയണിയിച്ചു.
ഇപ്റ്റ സംസ്ഥാന കമ്മിറ്റി മെമ്പർ കൃഷ്ണദാസ് വല്ലാപ്പുന്നി അദ്ധ്യക്ഷത വഹിച്ചു.
കെ.മുരളീധരഗോപൻ ദേവരാജൻമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ഇപ്റ്റ യൂണിറ്റ് തല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.
ഇപ്റ്റ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി.ടി.സുരേഷ്, കെ.മുരളീധരഗോപന് ആജീവനാന്ത മെമ്പർഷിപ്പ് നൽകി.
മണികണ്ഠൻ ചേളന്നൂർ, ബാബുവാളക്കട, എ.പി.പങ്കജാക്ഷൻ,ഉണ്ണിക്കുന്നത്ത്, എൻ.സുനില ടീച്ചർ , ഇസ്ഹാഖ് കടലുണ്ടി,കെ.സി. ദാസ്,ഗണേശൻ ചട്ടിക്കണ്ടി,ആനന്ദ് വല്ലാപ്പുന്നി
എന്നിവർ
ആശംസകൾ നേർന്നു.
മനുഷാജി മറുപടി പ്രസംഗം നടത്തി.
ഇപ്റ്റ ഗായകസംഘം ജി.ദേവരാജൻ മാസ്റ്റർ സംഗീതം നല്കിയ ഗാനങ്ങൾ അവതരിപ്പിച്ചു.
മണികണ്ഠൻ ചേളന്നൂർ,ആദിമണ്ണൂർ, ജിൻസി,ഗിരീഷ് വീണക്കാട്,അൻപു,അറുമുഖൻ,നിരുപമ, സ്വാതിക,അവന്തിക,മായ, ബീനഉണ്ണി,ദേവിക ഭാസ്കർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സിദ്ധാർത്ഥൻ നന്ദനാർ ഹാർമോണിയവും ആദർശ് ഫറോക്ക് തബലയും വായിച്ചു.
ഇപ്റ്റ യൂണിറ്റ് സെക്രട്ടറി ദിനേശ്ബാബു അത്തോളി സ്വാഗതവും
പ്രസിഡന്റ് സിദ്ധാർത്ഥൻ നന്ദനാർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.