Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയർസ്ട്രിപ്പ് അടുത്ത മാസത്തോടെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷ.

07 Sep 2024 08:06 IST

PEERMADE NEWS

Share News :

പീരുമേട് :വനംവകുപ്പ് കനിഞ്ഞാല്‍ സ്ത്രം എയർസ്ട്രിപ്പ് അടുത്ത മാസത്തോടെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷ.

പരീക്ഷണ പറക്കല്‍ നടത്തിയ വിമാനത്തിന് വവടക്കുഭാഗത്തുള്ള മണ്‍തിട്ട ദൂരകാഴ്ച മറച്ചതിനെത്തുടർന്ന് മണ്‍തിട്ട നീക്കം ചെയ്യണമെന്ന്


നിർദേശിച്ചിരുന്നു.അതോടൊപ്പം അപ്രോച്ച്‌ റോഡിന്റെ ശേഷിക്കുന്ന ഭാഗം കൂടി ഉടനെതന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് നടപടികള്‍ മുന്നോട്ട് നീങ്ങുന്നത്. ശബരിമല ഡിവിഷൻ മുതല്‍ എയർ സ്ട്രിപ്പിന്റെ 400 മീറ്റർ ദൂരംറോഡ് പണികള്‍ പൂർത്തീകരിച്ചു. ശേഷിച്ചതിന് പരിസ്ഥിതിയുടെ പേരില്‍ വനം വകുപ്പ് തടസ്സം നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉടനുണ്ടാകും.


ഒരു വർഷം ആയിരം എൻ സി സികേഡറ്റുകള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരിശീലനകേന്ദ്രമാണ് സത്രത്തിലേത്. ജില്ലയിലെ തന്നെ 200കേഡറ്റുകള്‍ക്ക് സൗജന്യപരിശീലനം ലഭിക്കും.2023 ആഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഒരു വർഷമായി മുടങ്ങിക്കിടക്കുന്നത്


2017 മെയ് 21നാണ് വണ്ടിപ്പെരിയാർ സത്രത്തില്‍ റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്താണ് എയർസ്ട്രിപ്പിന്റെ നിർമ്മാണം ആരംഭിച്ചത്. .പദ്ധതി വേഗത്തിലാക്കാൻ

റവന്യൂ മന്ത്രി ,ഉന്നത വിദ്യാഭ്യാസ മന്ത്രി, വനം മന്ത്രി എന്നിവർക്ക് എം. എല്‍. എ കത്ത് നല്‍കി. ജില്ലാകളക്ടറും ആർ.ഡി.ഒയും പങ്കെടുത്തുകൊണ്ട് ഉന്നതലയോഗം അടിയന്തരമായി കൂടണമെന്നും വാഴൂർ സോമൻ എം.എല്‍.എ. ആവശ്യപ്പെട്ടിട്ടുണ്ട്.

എയർസ്ട്രിപ്പിലേക്ക് എത്തുന്നതില്‍ 400 മീറ്റർ ദൂരംകൂടി റോഡ് പണി പൂർത്തിയാകാനുണ്ട് വനം വകുപ്പ് തടസവാദംഉന്നയിച്ചതു കൊണ്ട്‌റോഡ് പണി മുടങ്ങിയിരിക്കയാണ്. ഈറോഡ് പണി പൂർത്തീകരിച്ചാല്‍ എയർസ്ട്രിപ്പില്‍ തടസ്സമില്ലാതെ എത്താൻ കഴിയും. ഇതിനുള്ള നടപടിക്രമങ്ങളാണ് പൂർത്തിയായി വരുന്നത്. സത്രംഎയർസ്ടിപ്പിന്റെ തൊണ്ണൂറ് ശതമാനംജോലികള്‍ പൂർത്തിയായിട്ടുണ്ട്.

.പ്രളയത്തില്‍ ഒലിച്ചുപോയ ഭാഗങ്ങള്‍ പുനർ നിർമ്മിക്കാൻസംസ്ഥാന സർക്കാർ 6 കോടി രൂപ അനുവദിച്ചിരുന്നു.



Follow us on :

More in Related News