Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂർ ഖണ്ഡ് പഥസഞ്ചലനം നടത്തി

15 Oct 2024 16:38 IST

- MUKUNDAN

Share News :

ചാവക്കാട്:രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂർ ഖണ്ഡ് പഥസഞ്ചലനം നടത്തി.ദ്വാരകയിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനം ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതു പരിപാടിയിൽ റിട്ടയേർഡ് ഓണററി സുബൈദാർ(ഇന്ത്യൻ ആർമി)കെ.എസ്.ബിജോയ് അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ഖണ്ഡ് കാര്യവാഹ് സി.കെ.മനോജ്‌ സ്വാഗതം പറഞ്ഞു.തൃശൂർ വിഭാഗ് സഹ കാര്യവാഹ് കെ രാജേഷ് കുമാർ വിജയദശമി സന്ദേശം നൽകി.ഗുരുവായൂർ സംഘ ജില്ലാ സംഘചാലക് ഡോ.സി.ജി.നന്ദകുമാർ,ഗുരുവായൂർ ഖണ്ഡ് സംഘചാലക് ടി.കേശവൻ മാസ്റ്റർ,ഗുരുവായൂർ ഖണ്ഡ് സഹ കാര്യവാഹ് കെ.വി.വിനീത് എന്നിവർ സംസാരിച്ചു.വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള സ്വയം സേവകർ പഥസഞ്ചലനത്തിൽ പങ്കെടുത്തു.തുടർന്ന് ശാരീരിക പ്രദർശനവും ഉണ്ടായി.   


Follow us on :

More in Related News