Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 21:56 IST
Share News :
കിഴിശ്ശേരി: റീജിയണൽ കോളേജ് ഓഫ് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വാഴയൂർ കൗൺസിലറുമായ കെ.പി. ജൗഹറ ഉദ്ഘാടനകർമം നിർവഹിച്ചു. ഭാഷ, സാഹിത്യം, വിമർശനാത്മക ചിന്ത, ആശയവിനിമയ നൈപുണ്യം എന്നിവ വികസിപ്പിക്കുന്നതിൽ അസോസിയേഷൻ വഹിക്കുന്ന പങ്ക് അവർ പ്രഭാഷണത്തിൽ എടുത്തു പറയുകയുണ്ടായി. കൂടാതെ പൊളിറ്റിക്സ് ഓഫ് റെപ്രസൻ്റേഷൻ (പ്രാതിനിധ്യ രാഷ്ട്രീയം )എന്ന വിഷയത്തെക്കുറിച്ചും ചില നിരീക്ഷണങ്ങൾ അവർ പങ്കുവെക്കുകയുണ്ടായി.
സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ ഇംഗ്ലീഷ് വിഭാഗം തലവൻ കെ. പ്രണവ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും നേടിയ വ്യക്തിഗതവും അക്കാദമികവുമായ നേട്ടങ്ങൾ അദ്ദേഹം തന്റെ പ്രസംഗത്തിൽ അക്കമിട്ടു നിരത്തുകയുണ്ടായി.
സെമസ്റ്റർ പരീക്ഷകളിലെ ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
പ്രിൻസിപ്പൽ (ഇൻചാർജ്) കെ. മുഹമ്മദ് റഫീഖ് കോളേജിലെ അക്കാദമിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇംഗ്ലീഷ് വിഭാഗം വഹിക്കുന്ന പങ്കിനെ പ്രകീർത്തിച്ചു. വിദ്യാർത്ഥികൾ അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി എ.അയിഷ നൂറ സ്വാഗതവും, അസിസ്റ്റന്റ് പ്രൊഫസർ സി .ബിൻസിയ നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികളുടെ ഭാഷ , സൃഷ്ടിപരമായ കഴിവുകൾ എന്നിവ വർധിപ്പിക്കുന്നതിനായി വിവിധ സാഹിത്യ പരിപാടികൾ, ശിൽപശാലകൾ, ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കുക എന്നതാണ് ഇംഗ്ലീഷ് അസോസിയേഷൻ ലക്ഷ്യമാക്കുന്നത്.
ഫോട്ടോ : കിഴിശ്ശേരി റീജിയണൽ കോളേജിലെ ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വാഴയൂർ കൗൺസിലറുമായ കെ.പി. ജൗഹറ നിർവഹിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.