Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 20:27 IST
Share News :
മുക്കം : കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിലെ ക്ലാസ് റൂം ഉദ്ഘാടനവും പുതിയ ക്ലാസ് മുറിയുടെ ശിലാസ്ഥാപനവും നടത്തി. അഡ്വ. ജെബി മേത്തർ എം പി യുടെ 7.5 ലക്ഷം രൂപയുടെ പ്രാദേശിക വികസന ഫണ്ടും ഗ്രാമ പഞ്ചായത്തിൻ്റെ 8 ലക്ഷം രൂപയുടെ പ്ലാൻ ഫണ്ടും ഉപയോഗിച്ച് നിർമിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം ഇ ടി മുഹമ്മദ് ബഷീർ എംപി നിർവഹിച്ചു. സ്പോൺസർഷിപ്പിലൂടെ എസ് എം സി നിർമിക്കുന്ന പുതിയ ക്ലാസ് മുറിയുടെ ശിലാസ്ഥാപനവും എം പി നിർവഹിച്ചു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ഫസൽ കൊടിയത്തൂർ,മുൻ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്,ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസ്സൻ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുഹ്റ വെള്ളങ്ങോട്ട്,അഡ്വ.കെ പി സൂഫിയാൻ, വാർഡ് മെമ്പർമാരായ ടി കെ അബൂബക്കർ,കെ ജി സീനത്ത്, എ ഇ ഒ ടി ദീപ്തി,സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല, മാവൂർ ബി ആർ സി ഓഫീസർ ജോസഫ് തോമസ് ,സി പി ചെറിയ മുഹമ്മദ്, സി ടി സി അബ്ദുല്ല, പഞ്ചായത്ത് അസി.സെക്രട്ടറി ടി അബ്ദുൽ ഗഫൂർ,കെ ടി അബ്ദുൽ ഹമീദ്, കെ എം അബ്ദുറഹ്മാൻ ഹാജി, കെ ഹസൻ കുട്ടി,ഡോ. കാവിൽ അബ്ദുല്ല, എം പി അബ്ദുൽ മജീദ്, കെ ടി അബ്ദുല്ല മാസ്റ്റർ,വി വി നൗഷാദ്, എം എ അബ്ദുൽ ഹകീം, പി കെ ഫൈസൽ, സി അബ്ദുൽ കരീം, ശിഹാബ് തൊട്ടിമ്മൽ, ശംസുദ്ദീൻ കുന്നത്ത്, ജുവൈരിയ ഷഫ്രിൻ, സഹൻ മുഹമ്മദ് എം ടി എന്നിവർ സംസാരിച്ചു..അസിസ്റ്റന്റ് എഞ്ചിനീയർ സുദേഷ്‌ണ പാലോളി നിർമാണ റിപ്പോർട്ടും ഹെഡ്മാസ്റ്റർ ടി കെ ജുമാൻ അക്കാദമിക റിപോർട്ടും അവതരിപ്പിച്ചു.
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് ജില്ല തല ജേതാവ് കെ അർഷദ് , എംബിബിഎസ് കരസ്ഥമാക്കിയ പൂർവവിദ്യാർഥി ഡോ. സാലിഹ മാളിയേക്കൽ, പിഎസ് സി വഴി ജോലി നേടിയ പൂർവ വിദ്യാർഥി റസിയ കമ്പളത്ത് , സ്കൂൾ അറബി അധ്യാപകൻ സി അബ്ദുൽ കരീം എന്നിവരെ ആദരിച്ചു.ദുബൈ ഒരുമ ചെയർമാൻ ബഷീർ കാവിൽ സ്കൂളിന് വാട്ടർ പ്യൂരിഫയർ സമർപ്പിച്ചു.വാർഡ് മെമ്പർ എം ടി റിയാസ് സ്വാഗതവും പിടിഎ പ്രസിഡന്റ് എ കെ റാഫി നന്ദിയും പറഞ്ഞു.
ചിത്രം: കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ ക്ലാസ് റൂം ഉദ്ഘാടനവും പുതിയ ക്ലാസ് മുറിയുടെ ശിലാസ്ഥാപനവും ഇ ടി മുഹമ്മദ് ബഷീർ എംപി നിർവഹിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.