Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് റവന്യൂ ജില്ല ടി.ടി.ഐ കലോത്സവം മേപ്പയൂർ സലഫിയിൽ

13 Aug 2024 14:08 IST

Preyesh kumar

Share News :

മേപ്പയൂർ:കോഴിക്കോട് റവന്യൂ ജില്ല ടി ടി ഐ

പി പി ടി ഐ കലോത്സവം ആഗസ്ത് 16, 22 തീയതികളിൽ മേപ്പയ്യൂർ സലഫി ക്യാമ്പസിൽ നടക്കും. കലോത്സവ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു .കെ. അബ്ദുൽ നാസർ അധ്യക്ഷനായി. മേലടി സലഫിയ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. കെ. അബ്ദുള്ള ജനറൽ സെക്രട്ടറി എ .വി .അബ്ദുള്ള മേപ്പയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റാബിയ എടത്തി കണ്ടി, പ്രിൻസിപ്പാൾ അജയ് ആവള , മിഥു തിമോത്തി തുടങ്ങിയവർ സംസാരിച്ചു .

ആഗസ്റ്റ് 16 വെള്ളിയാഴ്ച രചന മത്സരങ്ങളും, 22ന് സ്റ്റേജിനങ്ങളുമാണ് നടക്കുക. 200 ഓളം കലാപ്രതിഭകൾ മേളയിൽ പങ്കെടുക്കും.

സ്വാഗതസംഘം ഭാരവാഹികളായി

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ (ചെയർമാൻ) ,ഡയറ്റ് പ്രിൻസിപ്പൽ ഡോ .യു .കെ അബ്ദുൾ നാസർ (ജന.കൺവീനർ ),

ഡി ഡി ഇ സി.മനോജ് കുമാർ, മേലടി എ ഇ ഒ

പി. ഹസീസ് (വൈസ് ചെയർമാൻമാർ)

ടി.പി.രതീഷ് , മിത്തു തിമോത്തി (ജോയിൻ്റ് കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു

Follow us on :

Tags:

More in Related News