Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 22:01 IST
Share News :
നെടുങ്കണ്ടം: ഹൈറേഞ്ച് എന്‍.എസ്.എസ് യൂണിയനു കീഴിലുള്ള കരയോഗങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള പ്രധാന ഭാരവാഹികള്‍ക്കായി ശ്രീപത്മനാഭം എന്ന പേരില്‍ ഏകദിന പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. ഓരോ കരയോഗങ്ങളെയും സംഘടനാപരമായി ശക്തമാക്കി മുഴുവന്‍ സമുദായ അംഗങ്ങള്‍ക്കും സംഘടനയുടെ സംരക്ഷണം ഉറപ്പുവരുത്തുവാന്‍ കരയോഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് താലൂക്ക് യൂണിയന്‍ ശില്‍പശാല സംഘടിപ്പിച്ചത്. പരിപാടി താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍
കെ.എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.എന്‍ സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന ശില്‍പശാലയില്‍ നായര്‍ സര്‍വീസ് സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാര്‍ വി. ഉണ്ണികൃഷ്ണന്‍, തിരുവല്ല താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി വി.ആര്‍ സുനില്‍, താലൂക്ക് അധ്യാത്മിക പഠന കേന്ദ്രം കോ-ഓഡിനേറ്റര്‍ ബി.സി അനില്‍കുമാര്‍, പട്ടം കോളനി എന്‍.എസ്.എസ് കരയോഗം സെക്രട്ടറി ശ്യാം സുന്ദര്‍ പ്രസാദ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നയിച്ചു. ഭാരവാഹികളായ പി.ടി അജയന്‍ നായര്‍, പി.സി സന്തോഷ് കുമാര്‍, ഉഷാകുമാരി എം. നായര്‍, ഓമന ബാബുലാല്‍, സുരേഷ് കുമാര്‍, കെ.വി അജയകുമാര്‍, കെ.എസ് ഭാസിപിള്ള, അനുരാഗ നായര്‍, പി.ബി പ്രഭാകരന്‍ നായര്‍, ഉത്തമന്‍ നായര്‍, എന്‍. ചന്ദ്രശേഖരപിള്ള, എസ്.പി അനില്‍കുമാര്‍, പി.ബി ശ്രീനിവാസന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Follow us on :
More in Related News
Please select your location.