Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 12:52 IST
Share News :
തൊടുപുഴ: വീട്ടില്‍ ആളില്ലാത്ത സമയത്ത് വാതില്‍ തകര്‍ത്ത് 21 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. മുതലക്കോടം അറയ്ക്കല്‍വീട്ടില്‍ ജോമോന്‍ ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോമോനും കുടുംബവും സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോഴാണ് സംഭവം. ഇവര്‍ തിരികെ വീട്ടില്‍ എത്തിയപ്പോളാണ് മോഷണം നടന്നതായി മനസ്സിലായത്. അടുക്കള ഭാഗത്തെ വാതിലിന്റെ ഒരു ഭാഗം തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഷെല്‍ഫിലും അലമാരയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണ്ണം. ജോമോന്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Follow us on :
More in Related News
Please select your location.