Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിറ്റി ബാങ്ക് ഡയാലിസിസ് സെൻ്ററിന് ഡോ. പി.എം.കുട്ടി'യുടെ പേര് നൽകും

27 Jun 2024 12:37 IST

Enlight Media

Share News :

കോഴിക്കോട് കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നിയന്ത്രണ ത്തിൽ ചാലപ്പുറത്തുള്ള ഡയാലിസിസ് സെൻ്ററിന് ചാലപ്പുറത്തെ പ്രമുഖ ഡോക്ടറും ഡയാലിസിസ് സെൻ്റർ തുടങ്ങാൻ മാർഗദർശിയുമായ അന്തരിച്ച 'ഡോ.പി.എം.കുട്ടി'യുടെ പേര് നൽകാൻ ബാങ്ക് ഭരണസമിതി തീരുമാനി ച്ചിരുന്നു. സെന്ററിന്റെ ഡോ.പി.എം.കുട്ടി മെമ്മോറിയൽ ഡയാലിസിസ് സെൻ്റർ എന്ന് പുനർനാമകരണം ചെയ്യുകയാണ്. വെള്ളിയാഴ്ച രാവിലെ 11 ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ, . എം.വി.ശ്രേയാംസ് കുമാർ' ഡയാലിസ് സെൻ്ററിന്റെ പുനർനാമകരണം നിർവഹിക്കും. ബാങ്ക് ചെയർപേഴ്‌സൺ പ്രീമ മനോജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.വി.ആർ ക്യാൻസർ സെൻറർ ചെയർമാൻ സി.എൻ.വിജയകൃഷ്‌ണൻ അനുസ്‌മരണ പ്രഭാഷണം നടത്തും.


2012 ജൂലൈ 20 ന് മാതൃകാ സഹകരണ സംഘത്തിന് അനുവദിച്ച ഡയാലിസിസ് സെൻ്റർ, വാടകകെട്ടിടത്തിൽ അന്നത്തെ കോഴിക്കോട് മേയർ പ്രൊഫസർ എ.കെ. പ്രേമജം ആണ്. ഉദ്ഘാടനം നിർവഹിച്ചത്. അന്ന് 6 ഡയാലിസിസ് മെഷീനുകളുമായാണ് ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 2014 ൽ പ്രസ്‌തുത കെട്ടിടം ഉൾപ്പെടുന്ന സ്ഥലം ബാങ്ക് വിലയ്ക്ക് വാങ്ങുകയും അവിടെ കെട്ടിടം നിർമ്മിക്കുകയും 2017 ഏപ്രിൽ 15 ന് ഡോ.എം.കെ.മുനീർ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്‌തു. 12 ഡയാലിസിസ് മെഷീനുകളോടെ ഇവിടെ ഡയാലിസിസ് പൂർണമായും സൗജന്യമായി ചെയ വരുന്നു. 03/10/2023 മുതൽ ഈ ഡയാലിസിസ് സെൻ്റർ 3 ഷിഫ്റ്റുകളിലായി പ്രതി ദിനം 36 എന്നതോതിൽ 72 രോഗികകൾക്ക് ഈ സേവനം ലഭ്യമാകുന്നുണ്ട്. 25/06/2024 വരെ 77759 ഡയലാസിസ് ബാങ്ക് സൗജന്യമായി നടത്തിയിട്ടുണ്ട്.

പത്രസമ്മേളനത്തിൽ

പ്രീമ മനോജ്, (ബാങ്ക് ചെയർപേഴ്‌സൺ),

അഡ്വ.എ.ശിവദാസ്, (ബാങ്ക് ഡയരക്ടർ).

എ.അബ്ദുൾ അസീസ്, (ബാങ്ക് ഡയരക്ടർ)

കെ.ടി.ബീരാൻകോയ, (ബാങ്ക് ഡയരക്ടർ)

രാഗേഷ്.കെ (അസി.ജനറൽ മാനേജർ)എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News