Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 20:32 IST
Share News :
ഗുരുവായൂര്‍:ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ 93-ആം വാര്‍ഷികദിനത്തിന്റെ ഭാഗമായി സത്യാഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ സമരസ്മരണ പുതുക്കി.ഗുരുവായൂര്‍ കിഴക്കേനട സത്രം വളപ്പിലെ സത്യാഗ്രഹ സ്തൂപത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു തുടക്കം.ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു.സമിതി ചെയര്‍മാന്‍ മൗനയോഗി ഡോ.എ.ഹരിനാരായണന്‍ അധ്യക്ഷനായി.കണ്‍വീനര്‍ ഷാജു പുതൂര്‍ ആമുഖ പ്രഭാഷണം നടത്തി.മുന്‍ എംപി ടി.എന്‍.പ്രതാപനും,സിപിഐ.ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും മുഖ്യപ്രഭാഷണം നടത്തി.ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.പി.വിശ്വനാഥന്‍,സി.മനോജ്,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയന്‍,കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍,സമിതി ഭാരവാഹികളായ ബാലന്‍ വാറണാട്ട്,സജീവന്‍ നമ്പിയത്ത്,വിവിധ സംഘടനാ പ്രതിനിധികളായ അരവിന്ദന്‍ പല്ലത്ത്,ഒ.കെ.ആര്‍.മണികണ്ഠന്‍,വി.പി.ഉണ്ണികൃഷ്ണന്‍,ആര്‍.ജയകുമാര്‍,വി.അച്യുതകുറുപ്പ്,വി.ബാലകൃഷ്ണന്‍ നായര്‍,എന്‍.പ്രഭാകരന്‍ നായര്‍,രമേഷ് പുതൂര്‍,രവീന്ദ്രന്‍ പൂത്താമ്പുള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.