Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 16:54 IST
Share News :
കോഴിക്കോട് : പലിശരഹിത സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ വലിയ സാദ്ധ്യതയുണ്ടെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. INFACC Sustainable Development society വാഴയൂരിലെ SAFI കേമ്പസ്സിൽ സംഘടിപ്പിച്ച Interest free Micro Finance & Sustainable Development ദേശീയ സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര വ്യവസായ മേഖലയിൽ പണം നിക്ഷേപിച്ച് ലാഭവിഹിതം നൽകാൻ കഴിയുന്ന നിരവധി പദ്ധതികൾ നടപ്പാക്കാൻ സാധിക്കും. ഇസ്‌ലാമിക് ബാങ്കിങ് , ഇസ്ലാമിക് ഫിനാൻസ് എന്നെല്ലാമുള്ള സാമ്പത്തിക രീതിശാസ്ത്രം ലോകം അംഗീകരിച്ചതാണ്.
എന്നാൽ നമ്മുടെ നാട്ടിൽ അതിനോട് ചിലർക്ക് അലർജിയാണ്.
അത്തരക്കാർ ആ പദങ്ങൾ ഉപയോഗിക്കണമെന്നില്ല.
അവർ പലിശരഹിത സാമ്പത്തിക വ്യവസ്ഥ എന്ന് പറഞ്ഞാൽ മതി.
സി.എൻ അഹമ്മദ് മൗലവിയുടെ ഇസ്ലാമിലെ ധനവിതരണ പദ്ധതി എന്ന പുസ്തകവും ഡോ. നജാത്തുല്ലാ സിദ്ധീഖിയും Banking without interest എന്ന പുസ്തകവും ഈ വിഷയത്തിലെ ആദ്യകാല രചനകളാണ്. ഇന്നിപ്പോൾ ഈ രംഗത്ത് ധാരാളം ഗവേഷണങ്ങളും സ്ഥാപനങ്ങളും വന്നു കഴിഞ്ഞു.
വഖഫ് ബോർഡിൻ്റെ മേൽനോട്ടത്തിൽ കണ്ണൂർ മുസ്‌ലിം ജമാഅത്തും ചേരമാൻ ഫിനാൻസും BOT അടിസ്ഥാനത്തിൽ നിർമ്മിച്ച ജ്യൂബിലി മാൾ നല്ലൊരു മാതൃകയാണ്. മുൻ ധനകാര്യമന്ത്രി തോമസ് ഐസക് പലിശരഹിത നിക്ഷേപ വ്യവസായ സാധ്യത വളരെ വലുതാണെന്ന് പറഞ്ഞിരുന്നു.
പലിശ ലഭിക്കും എന്ന വാഗ്ദാനത്തെക്കാൾ പലിശ ഉണ്ടാവില്ല, ബിസിനസ്സിലെ യഥാർത്ഥ ലാഭവിഹിതം ലഭിക്കും എന്ന് ബോധ്യപ്പെടുത്തിയാൽ കൂടുതൽ നിക്ഷേപകർ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പക്ഷെ, പിന്നീട് ഈ രംഗത്ത് കാര്യമായ ശ്രമങ്ങളുണ്ടായില്ല. അതിനാൽ പലിശ രഹിത സാമ്പത്തിക ശാസ്ത്രം പഠിച്ച വിദഗ്ധരും പണ്ഡിതന്മാരും വ്യവസായികളും സർക്കാർ ഏജൻസികളും ബാങ്കിംഗ് രംഗത്തെ പ്രമുഖരും ഒന്നിച്ചിരുന്ന് പുതിയ പദ്ധതികളുണ്ടാക്കണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
ഡൽഹിയിലെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ CEO വും പലിശ രഹിത സാമ്പത്തിക വിദഗ്ദനുമായ ശ്രീ അജയ് മഹാൻ, ഇന്ത്യൻ സെൻ്റർ ഫോർ ഇസ്ലാമിക് ഫിനാൻസ് ( ഡൽഹി ) സെക്രട്ടരി അബ്ദു റഖീബ് , ഡോ. ശാരിഖ് നിസാർ മുംബൈ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പത്തിക സ്ഥാപന പ്രതിനിധികളും വിഷയമവതരിപ്പിച്ച് സംസാരിച്ചു. പി. മുജീബുറഹ്മാൻ , ഒ അബ്ദുറഹിമാൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഡോ. ഹുസൈൻ മടവൂരിന്ന് സെമിനാറിൻ്റെ ഉപഹാരം സാഫി കേമ്പസ് ഡയരക്ടർ പ്രൊഫസർ ഇമ്പിച്ചിക്കോയ സമർപ്പിച്ചു.
Follow us on :
More in Related News
Please select your location.