Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാരംഗം കോഴിക്കാട് സിറ്റി സബ് ജില്ലാ പ്രവർത്തനോദ്ഘാടനം

25 Jul 2024 10:03 IST

enlight media

Share News :

കോഴിക്കോട് :വായന ആഘോഷിക്കപ്പെടുന്നതിനപ്പുറം രചനയുടെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള പ്രവർത്തനങ്ങൾ കൂടി പുതു തലമുറയിൽ വളർത്താനുള്ള ശ്രമങ്ങൾ അധ്യാപകർ ഏറ്റെടുക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ വി. ആർ. സുധീഷ് ആഹ്വാനം ചെയ്തു. 

കോഴിക്കോട് സിറ്റി ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യയുടെ പ്രവർത്തനോദ്ഘാടനവും സ്കൂൾ കോർഡിനേറ്റർമാർക്കുള്ള ശിൽപ്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഷീർ ദിനം ഒരു പാത്തുമ്മയുടെ ആടിൽ ഒതുങ്ങുന്ന ആഘോഷമായി മാത്രം നടക്കുന്ന വിദ്യാലയങ്ങളിൽ പലപ്പോഴും ആഴത്തിലുള്ള വായന സാധ്യമാണോ എന്ന അന്വേഷണം പോലും നടക്കുന്നില്ല. ഈ സ്ഥിതി മാറാൻ അധ്യാപകർ മുൻകൈയ്യെടുക്കണം.


സാഹിത്യ നഗരമായി മാറിയ കോഴിക്കോട് പ്രശസ്തരും വളർന്നു വരുന്നവരുമായ സാഹിത്യകാരൻമാരും കലാകാരൻമാരും നൽകിയ സംഭാവനകൾ മറക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.


കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സിറ്റി വിദ്യാരംഗം കോർഡിനേറ്റർ നിഷ ആർ സ്വാഗതമാശംസിച്ചു. സിറ്റി എ.ഇ.ഒ. ജീജ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്. എം. ഫോറം കൺവീനർ മനോജ് വി.പി., ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കോർഡിനേറ്റർ സിസ്റ്റർ തെരേസ, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അരുൺ എന്നിവർ സംസാരിച്ചു. ഡോ. സുധ മാര്യങ്ങാട്ട് നന്ദി പറഞ്ഞു. വിദ്യാരംഗം സബ് ജില്ലാ കോർഡിനേറ്ററായിരുന്ന പി. രമാദേവി ശിൽപ്പശാല നയിച്ചു. സുമംഗലി ടീച്ചർ, അനുപമ ടീച്ചർ, ഇന്ദിര ടീച്ചർ എന്നിവർ കവിതകളും നാടൻ പാട്ടും അവതരിപ്പിച്ചു.


ഈ അധ്യയന വർഷം വിദ്യാരംഗം ഏറ്റെടുക്കേണ്ട പ്രവർത്തന പദ്ധതി ആസൂത്രണം ചെയ്താണ് യോഗം അവസാനിച്ചത്.

Follow us on :

More in Related News