Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേവദർശൻ ആർ. നായരെ എൻ എസ് എസ് അനുമോദിച്ചു

05 Jun 2024 18:10 IST

WILSON MECHERY

Share News :

ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഇതാദ്യമായി കേരളത്തിൽനിന്ന് ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയ ദേവദർശൻ ആർ. നായരെ മുകുന്ദപുരം താലൂക്ക് എൻ.എസ്. എസ്. യൂണിയൻ ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരൻകുട്ടി റാങ്ക് ജേതാവിനെ ഷാൾ അണിയിച്ചു. എൻ.എസ്‌.എസ്സിൻെറ ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. 

താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, യൂണിയൻ ഭാരവാഹികളായ ആർ. ബാലകൃഷ്ണൻ, സുനിൽ കെ.മേനോൻ, സി. വിജയൻ, എൻ.ഗോവിന്ദൻകുട്ടി, രവി കണ്ണൂർ, പി. ശ്രീകുമാർ, കൊരട്ടി ടൗൺ കരയോഗം സെക്രട്ടറി സി. എൻ.ജി. പിള്ള, ട്രഷറർ സുധാകരൻ നായർ എന്നിവരും സന്നിഹിതരായിരുന്നു. 

കൊരട്ടി ടൗൺ കരയോഗാംഗങ്ങളായ ഡോ. എസ്. രാജേഷിന്റെയും ഡോ. ദീപ കൃഷ്ണൻെറയും മകനാണ് ദേവദർശൻ.

Follow us on :

More in Related News