Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ്റെ ബൂത്ത് എൻ്റെ അഭിമാനം: വോട്ട് ബോധവത്ക്കരണം നടത്തി.

19 Jun 2024 22:28 IST

UNNICHEKKU .M

Share News :

മുക്കം : വെൽഫെയർ പാർട്ടി കൊടിയത്തൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ' എന്റെ വാർഡ് - എന്റെ അഭിമാനം  ' തലക്കെട്ടിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ളവോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള കാമ്പയിനിന്റെ ഭാഗമായി കോട്ടമ്മൽ അങ്ങാടിയിൽ ബൂത്ത് സ്ഥാപിച്ച് ബോധവൽക്കരണം നടത്തി. ജൂൺ 21 വരെയാണ് പേര് ചേർക്കാനുള്ള അവസരം. 2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവർക്കാണ് കന്നി വോട്ടർമാരാകാൻ അവസരമുള്ളത്. ഒപ്പം താമസം മാറി വന്നവർക്കും പുതുതായി വിവാഹം കഴിച്ചു കൊണ്ടു വന്നവർക്കും ലിസ്റ്റിൽ ഇടം പിടിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തുടർന്ന് ലഭിക്കുന്ന ഫോം 4 ൽ സൂചിപ്പിക്കുന്ന തിയ്യതി യിൽ അപേക്ഷകൻ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം. വയസ്സ് തെളിയിക്കുന്നതിന് SSLC സർട്ടിഫിക്കറ്റൊ അല്ലങ്കിൽ പാസ്പോർട്ടോ കൂടെ കരുതണം. ഒപ്പം സ്ഥലത്ത് താമസിക്കുന്നവരാണ് എന്ന് തെളിയിക്കുന്നതിന് റേഷൻ കാർഡും വേണം. രണ്ടിന്റെയും പകർപ്പ് കൂടി കൂടെ കരുതണം. വല്ലവർക്കും പ്രസ്തുത date -ൽ ഹാജരാവാൻ സാധിച്ചില്ലെങ്കിൽ ജൂൺ 30 ന് മുമ്പായി സൗകര്യമുളള ഒരു ദിവസം ഹാജരായാലും മതി. പഞ്ചായത്ത് വോട്ടേയ്സ് ലിസ്റ്റും ലോകസഭ - നിയമസഭ വോട്ടേയ്സ് ലിസ്റ്റും രണ്ടും രണ്ടാണ്. അതാത് ലിസ്റ്റുകളിൽ പേരുകൾ ഉണ്ടെങ്കിൽ മാത്രമെ അതാത് തെരെഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ കഴിയുകയുള്ളൂ . കരട് വോട്ടർ പട്ടിക പരിശോധിക്കാനും കുടുംബത്തിൽ ആർക്കൊക്കെയാണ് നിലവിൽ വോട്ടുകളുളളതെന്നറിയാനും സംവിധാനമൊരുക്കിയിരുന്നു. റഫീഖ് കുറ്റിയോട്ട് , കെ.അബ്ദുല്ല മാസ്റ്റർ, പി.വി.അബ്ദുറഹ്മാൻ , പി.പി. അശ്‌റഫ്, മുജീബുറഹ്മാൻ , C. v അബ്ദുറഹ്‌മാൻ എന്നി വർ നേതൃത്വം നൽകി.

Follow us on :

More in Related News