Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 17:17 IST
Share News :
വണ്ണപ്പുറം: കാളിയാര്‍ - കോയപ്പടി റോഡിലെ കലുങ്കിന്റ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ട് മൂന്ന് മാസം കഴിഞ്ഞെങ്കിലും പുനര്‍ നിര്‍മാണം തുടങ്ങുവാന്‍ സാധിച്ചിട്ടില്ല. 1982ലാണ് കലുങ്ക് പണിതത്. 2016ലെ മഴക്കാലത്ത് കലുങ്കിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കലുങ്കിന് ബലക്ഷയം ഉണ്ടായതോടെ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കാളിയാറില്‍ നിന്നും കോയാപ്പടി വഴി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവിടങ്ങളിലേയ്ക്കും മുള്ളന്‍കുത്തി, തെന്നത്തൂര്‍ ഭാഗത്തേയ്ക്കും യാത്ര ചെയ്യാനുള്ള എളുപ്പവഴിയായിരുന്നു ഇത്. നിരവധി സ്‌കൂള്‍ കുട്ടികളും കാല്‍നട യാത്രക്കാരും ഉപയോഗിച്ചു കൊണ്ടിരുന്ന പാത കൂടിയായിരുന്നു ഇത്. കലുങ്ക് തകര്‍ന്നതോടെ വാഹനങ്ങള്‍ കാളിയാര്‍ - പള്ളിക്കവല വഴി തിരിച്ച് വിട്ടിരിക്കുകയാണ്. നാട്ടുകാരുടെ തുടര്‍ച്ചയായ പരാതിയുടെ അടിസ്ഥാനത്തില്‍ കലുങ്ക് പുനര്‍ നിര്‍മിക്കണമെന്ന ആവശ്യം വാര്‍ഡ് മെമ്പര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ഉന്നയിച്ചു. ഇതിന്റെ തുടര്‍ച്ചയായി പഞ്ചായത്തിലെ അസി.എഞ്ചിനീയറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് പുതിയ പാലം പുനര്‍നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. ഇതിനു വേണ്ട തുക അനുവദിക്കുന്നത് സംബന്ധിച്ച് എം.പി., എം.എല്‍.എ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തി. ദുരന്തനിവാര അതോറിറ്റിയല്‍ നിന്നും തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ ഉറപ്പ് നല്‍കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ബിജുവും, വൈസ് പ്രസിഡന്റ് ദിവ്യ അനീഷും പറഞ്ഞു.
Follow us on :
More in Related News
Please select your location.