Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ ജോലിയില്‍ പ്രവേശിപ്പിച്ചു

06 Oct 2024 20:56 IST

ജേർണലിസ്റ്റ്

Share News :

മൂലമറ്റം: ടിക്കറ്റ് കൊടുക്കാതെ യാത്രക്കാരില്‍ നിന്നും പണം വാങ്ങിയ കേസില്‍ വിജിലന്‍സ് സംഘം പിടികൂടിയ കണ്ടക്ടറെ പതിനായിരം രൂപ പിഴ അടപ്പിച്ച ശേഷം ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചു. ഇത് ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിജിലന്‍സ് പിടികൂടിയ ശേഷവും തടസമില്ലാതെ ഈ കണ്ടക്ടര്‍ക്ക് ജോലി കൊടുത്ത ബന്ധപ്പെട്ടവരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഏലപ്പാറയില്‍ നിന്ന് ദേവരുപാറയ്ക്ക് പോയ ബസിലെ കണ്ടക്ടര്‍ പി.എം സുരേഷ് കുമാര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാതെ പണം വാങ്ങിയത് തിരുവനന്തപുരത്ത് നിന്ന് വന്ന വിജിലന്‍സ് ഓഫീസറും സംഘവും തെളിവ് സഹിതം പിടികൂടിയിരുന്നു. ഈ കണ്ടക്ടറെയാണ് ജോലിയില്‍ തിരിച്ചെടുത്തത്.


Follow us on :

More in Related News