Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 12:57 IST
Share News :
കോഴിക്കോട് : വ്യവസായിയും
ജീവകാരുണ്യ പ്രവർത്തകനുമായ ആട്ടൂർ മുഹമ്മദ് എന്ന മാമിയുടെ തിരോധാനം ഏറെ ദുരൂഹമായി തുടരുന്നത് കേരള പോലീസിൻ്റെ വീഴ്ചയാണെന്നും പതിനൊന്ന് മാസം പിന്നിട്ട അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തിൽ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നും എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു.
മാമി ആക് ഷൻ കമ്മിറ്റി കോഴിക്കോട്ട് ടൗൺഹാളിൽ സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം വഴിമുട്ടിയതെന്ത് കൊണ്ടാണെന്ന് തുറന്ന് പറയാൻ പോലീസ് തയ്യാറാവണം. കേസന്വേഷണം അട്ടിമറിക്കാൻ ഏതെങ്കിലും തരത്തിലുള്ള ബാഹ്യഇടപെടലുകൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താൻ പോലീസ് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ: രാജേഷ് ആദ്ധ്യക്ഷതവഹിച്ചു.
അഹമ്മദ് ദേവർ കോവിൽ എം.എൽ എ, പാളയം ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ, ഡോ. കെ. മൊയ്തു,
ടി .പി ദാസൻ ,നിജേഷ് അരവിന്ദ്, ഒ.പി. നസീർ, ഗ്രോ വാസു, മുസ്തഫ പാലാഴി, എൻ.കെ. റഷീദ് ഉമരി, പി.കെ കബീർ സലാല, എന്നിവർ സംസാരിച്ചു.
കൺവീനർ അസ്‌ലം ബക്കർ സ്വാഗതവും ടി.പി.എം ഹാഷിറലി നന്ദിയും പറഞ്ഞു. ഇഖ്ബാൽ മാർക്കോണി,
ഗോൾഡൻ നാസർ കെ.അഹമ്മദ് കോയ മാസ്റ്റർ, സഫറി വെള്ളയിൽ, സഹദ് പുറക്കാട്, എ.കെ ഹസ്സൻ, എന്നിവർ സംബന്ധിച്ചു. റഹ്മാൻ കുറ്റിക്കാട്ടൂർ, അബ്ദുള്ള മാമിയ, നബീൽ ചെമ്പൻ, ഉമ്മർ, ഹമീദ് ചേളാരി, വിബിൻ ചന്ദ്, അഷ്റഫ് വെള്ളിപറമ്പ് ,ഷരീഫ് ആശിയാന, നാസർ കുന്നക്കൊടി, സലീം കെ, എന്നിവർനേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.