Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രം ആദ്ധ്യാത്മിക പാഠശാലയിൽ ദേവി മഹാത്മ്യം ക്ലാസ്സ് ആരംഭിച്ചു

15 Jun 2025 20:30 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രം ആദ്ധ്യാത്മിക പാഠശാലയിൽ ദേവീമാഹാത്മ്യം ക്ലാസ്സ് ആരംഭിച്ചതായി ക്ഷേത്രം പ്രസിഡന്റ് എം.ബി.സുധീർ,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ എന്നിവർ അറിയിച്ചു.പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകരായ ആചാര്യ സി.പി.നായർ,മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ എന്നിവരാണ് ക്ലാസ്സ് നയിക്കുന്നത്.തികച്ചും സൗജന്യമായി നടത്തുന്ന ക്ലാസ്സ് എല്ലാ ഞായറാഴ്ചകളിലും കാലത്ത് ഒൻപത് മണി മുതൽ പത്തുവരെയാണ് നടത്തുന്നത്.ക്ലാസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നാരായണീയ പാരായണീയ സമിതി കൺവീനർ കുന്നത്തള്ളി ഗീതാവിനോദിനെ ബന്ധപ്പെടണം.

Follow us on :

More in Related News