Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിവെള്ള പ്രശ്ന പരിഹാരത്തിന് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

13 Mar 2025 22:08 IST

Saifuddin Rocky

Share News :


പുളിക്കൽ : ചെറുകാവ് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. പട്ടിക ജാതി വിഭാഗക്കാരുടെ കുടിവെള്ള പ്രശ്നങ്ങളുടെ പരിഹാരവും അവരുടെ ജീവിത നിലവാരത്തിന്റെ ഉന്നമനവുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ചടങ്ങിന്റെ ഉദ്ഘാടനo പഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുല്ലക്കോയ നിർവ്വഹിച്ചു. വൈസ്പ്രസിഡന്റ് സുജാത കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.വി. മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ ടി ഖയറുന്നീസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആഷിഖ്, മെമ്പർമാരായ സുനിൽ മാസ്റ്റർ, അമർ ദാസ്, ഫൗസിയ മൻസൂറലി, മുരളിമോഹൻ, ഖമറുന്നീസ, ഫജർ കുണ്ടലക്കോടൻ, ജസീന ആലുങ്ങൽ, ബിന്ദു ചെറുവട്ടൂർ, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു മണ്ണിങ്ങപള്ളിയാളി, കെ.വി.കൃഷ്ണൻ, നൗഷാദ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഭരണസമിതി ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി ഇത്തരത്തിലുള്ള പദ്ധതികൾ തുടർന്നും നടപ്പിലാക്കുമെന്നും പ്രസിഡന്റ് തന്റെ ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചു.


ഫോട്ടോ : 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ചെറുകാവ് ഗ്രാമ പഞ്ചായത്ത് പട്ടികജാതി വിഭാഗക്കാർക്ക് നൽകുന്ന വാട്ടർ ടാങ്കുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുല്ലക്കോയ നിർവ്വഹിക്കുന്നു. വൈസ് പ്രസിഡന്റ്‌ സുജാത കളത്തിങ്ങൽ സമീപം

Follow us on :

More in Related News