Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 14:26 IST
Share News :
തലയോലപ്പറമ്പ്: സംസ്ഥാന പൊതു വിദ്യഭ്യാസ വകുപ്പിൻ്റെ ഉടമസ്ഥയിലുണ്ടായിരുന്ന 56 സെൻ്റ് സ്ഥലവും കെട്ടിടവും പഞ്ചായത്ത് വക ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നതിനായി 1994-ൽ അനുവാദം നൽകിയ അന്നത്തെ സംസ്ഥാന ധനകാര്യ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേര് തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് ഇടണമെന്നും പഞ്ചായത്ത് ഷോപ്പിംഗ് ക്ലോപ്ലക്സിന് സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പേര് നൽകണമെന്നും കോൺ ഗ്രസ്സ് പത്താം വാർഡ് കമ്മറ്റി ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. 1994 ൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ് സ്കൂൾ വക സ്ഥലം ഉമ്മൻ ചാണ്ടിയെ കൊണ്ട് അനുവദിപ്പിച്ചത്. വർഷങൾക്ക് ശേഷം ഒരു സ്വകാര്യ വ്യക്തി വ്യാജ രേഖകൾ ചമച്ച് പഞ്ചായത്ത് വകസ്ഥലം സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ അന്നത്തെ പഞ്ചായത്ത് ഭരണ സമിതി ഉമ്മൻ ചാണ്ടിയെ കണ്ട് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ വ്യാജ രേഖകൾ റദ്ദാക്കിയിരുന്നു. ആയതിനലാണ് സ്റ്റാൻഡിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യം ടൗൺ കോൺഗ്രസ് കമ്മറ്റി മുന്നോട്ട് വെച്ചത്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് തിരുപുരം രാജീവ് ഗാന്ധി ജംഗ് ഷനിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ഒ.ബി.സി. കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് കെ.കെ. ഷാജി ഉൽഘാടനം ചെയ്തു. കോൺഗ്രസ്സ് വാർഡ് പ്രസിഡൻ്റ് കെ.ഇ .ജമാൽ അദ്ധ്യക്ഷത വഹിച്ച്. മഹിളാ കോൺഗ്രസ്സ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് ഡി. കുമാരി കരുണാകരൻ , ഇ.കെ. രാധാകൃഷ്ണൻ, അഡ്വ.. ശ്രീകാന്ത് സോമൻ, പി.ജി ഷാജിമോൻ, എൻ.സി നടരാജൻ സി.ഡി. ദിനേശ് തയ്യിൽ, എ. രാഹുൽ പെക്കേ നേഴം, പി. എസ്. ഷിജോ , പി.സി. പ്രസാദ്, ടി.വി. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.