Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 18:40 IST
Share News :
പുന്നയൂർക്കുളം:മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവൽ ഓഫീസ് പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബീച്ച് റോഡിലാണ് ഓഫീസ് തുറന്നത്.പുന്നയൂർ ഗ്രാമ പഞ്ചായത്ത് മന്ദലാംകുന്ന് ബീച്ച് ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ,വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ബീച്ച് ഫെസ്റ്റിവൽ ഏപ്രിൽ 1 മുതൽ 20 വരെയാണ് നടക്കുക.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ,കൺവീനറും,വാർഡ് മെമ്പറുമായ അസീസ് മന്ദലാംകുന്ന്,കമ്മിറ്റി ഭാരവാഹികളായ എം.പി.ഇഖ്ബാൽ മാസ്റ്റർ,വി.കെ.ഇർഷാദുദ്ദീൻ,പി.കെ.ഹസ്സൻ,പി.എ.നസീർ,കെ.എ.നവാസ്,യൂസഫ് തണ്ണിതുറക്കൽ,എ.എം.ഹംസത്ത്,ഹംസു പാലക്കൽ,കെ.എ.ഷംസുദീൻ(താച്ചു)എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.