Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 10:18 IST
Share News :
പേരാമ്പ്ര : ധമനി ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനവും പുരോഗമന കലാസാഹിത്യസംഘം മേഖലാ സ്നേഹസംഗമവും സംഘടിച്ചു. ഫിലിം സൊസൈറ്റി ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സുധി കോഴിക്കോട് നിർവ്വഹിച്ചു.
ശിവദാസ് ചെമ്പ്ര അധ്യക്ഷനായി. സ്നേഹസംഗമം എഴുത്തുകാരൻ രാജൻ തിരു വോത്ത് ഉദ്ഘാടനം ചെയ്തു. ഫിലിം ഫെസ്റ്റിവലിൽ സംവിധായകൻ ബ്രിജേഷ് പ്രതാപ്, ചലച്ചിത്ര നിരൂപകരായ കുഞ്ഞിക്കണ്ണൻ വാണിമേൽ, വി.പി. സതീശൻ നരക്കോട് എന്നിവർ വിവിധ വിഷയങ്ങളിൽ ഓപ്പൺഫോറത്തിൽ സംസാരിച്ചു. ബ്രിജേഷ് പ്രതാപിൻ്റെ യക്ഷി, മഴവില്ല് തേടുന്ന കുട്ടി ജയരാജിൻ്റെ ഒറ്റാൽ, നൗഷാദ് ഇബ്രാഹിമിൻ്റെ നസീറും ഷീലയും തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു.
സുരേഷ് കൽപ്പത്തൂർ, ദേവദാസ് പേരാമ്പ്ര, ടി.എം.ബാലകൃഷ്ണൻ, ചാലിക്കര രാധാകൃഷ്ണൻ, ലിജി അമ്പാളി, കെ.കെ.രാധാകൃഷ്ണൻ,
എൻ.പി.ശോഭ,ഉണ്ണികൃഷ്ണൻ കൂത്താളി, വി.എൻ. മുരളി എന്നിവർ സംസാരിച്ചു.ഫിലിം സൊസൈറ്റി ഭാരവാഹികൾ: ശിവദാസ് ചെമ്പ്ര ( പ്രസിഡണ്ട്) കെ.രതീഷ് (സെക്രട്ടറി) വി.എൻ. മുരളി (ട്രഷറർ).
Follow us on :
Tags:
More in Related News
Please select your location.