Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും,സംരക്ഷണ തറയുടെ സമർപ്പണ കർമ്മവും ഭക്തിസാന്ദ്രമായി

03 May 2025 21:22 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷവും,സംരക്ഷണ തറയുടെ സമർപ്പണ കർമ്മവും ഭക്തിസാന്ദ്രമായി.രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതിഹോമം,ശ്രീരുദ്രജപം(11 ആവർത്തി),കലശാഭിഷേകം,ഉച്ചപൂജ,മഹാനിവേദ്യ സമർപ്പണം,ചുറ്റുവിളക്ക്(നെയ് വിളക്ക്),ദീപാരാധന,പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരുന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി.കെ.നാരായണന്‍കുട്ടി ശാന്തിയുടെയും,മേല്‍ശാന്തി എം.കെ.ശിവാനന്ദന്‍ ശാന്തിയുടെയും നേതൃത്വത്തിൽ 16 പുരോഹിതരുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു.ക്ഷേത്രാങ്കണത്തിൽ ശ്രീനാരായണ ഗുരുദേവൻറെ പ്രഥമ സന്യാസി ശിഷ്യനും,ശിഷ്യ പ്രധാനിയുമായ സദ് ഗുരു ശ്രീശിവലിംഗദാസ സ്വാമികളുടെ തൃക്കരങ്ങളാൽ നട്ടുപരിപാലിച്ച ദന്തപാല വൃക്ഷത്തിന് ശ്രീഗുരുദേവ ഉത്സവാഘോഷ കമ്മിറ്റി നിർമ്മിച്ച് നൽകിയ സംരക്ഷണ തറയുടെ സമർപ്പണ കർമ്മം ശ്രീവിശ്വനാഥക്ഷേത്രം സമുദായ ദീപികായോഗം ഭരണസമിതി പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ നിർവഹിച്ചു.നിരവധി ഭക്ത ജനങ്ങളും,ക്ഷേത്ര മാതൃസമിതി അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു.ഭരണസമിതി ഭാരവാഹികളായ സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റ്മാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിൻറ് സെക്രട്ടറിമാരായ കെ.കെ.സതീന്ദ്രൻ,കെ.എസ്.അനിൽകുമാർ,എൻ.കെ.രാജൻ,ആറ്റൂർ രാജൻ,കെ.എ.ബിജു,കെ.സി.സുരേഷ്,എം.എസ്.ജയപ്രകാശ്,എം.വി.ഹരിദാസൻ,പി.വി.മോഹനൻ,യു.ആർ.സുരേഷ്,പി.എസ്.മോഹനൻ,പി.വി.പ്രേമൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News