Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 20:50 IST
Share News :
കൊണ്ടോട്ടി : ലക്ഷ്യ ട്രസ്റ്റ് കൊണ്ടോട്ടിയുടെയും കൊണ്ടോട്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തിൽ വാർഡ് 28 ചിറയിൽ നടപ്പാക്കിയ വനിതകൾക്കുള്ള സൗജന്യ കമ്പ്യൂട്ടർ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്‌ഘാടനം വാർഡ് കൗൺസിലർ കെപി സൽമാൻ നിർവഹിച്ചു.
ഈ അവധിക്കാലത്തു വനിതകൾക്ക് തൊഴിൽ സാധ്യതയുള്ള ഒരു മാസത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലമാണ് നൽകിയത്. 104 പേർക്കുള്ള സർട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ റൈഹാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലക്ഷ്യ ട്രസ്റ്റ് ചെയർമാൻ പ്രദീപ് ചേലേമ്പ്ര, ചിറയിൽ ജി എം യു പി സ്കൂൾ പ്രധാനാധ്യാപകൻ കെ ഉസ്മാൻ മാസ്റ്റർ,റസിയ ടീച്ചർ, സഫാനിയ,ദീപ, ഫൗസിയ എന്നിവർ സംസാരിച്ചു.സീനത്ത് നന്ദിയർപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.