Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 21:33 IST
Share News :
പേരാമ്പ്ര: പേരാമ്പ്ര സിൽവർ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലബ്ബ് ക്യാൻസർ കിടപ്പു രോഗികൾക്കുള്ള ധനസഹായം വിതരണം ചെയ്തു. മുൻമന്ത്രിയും എൽ.ഡി.എഫ് കൺവീനറും പേരാമ്പ്ര എം.എൽ.എയുമായ ടി.പി. രാമകൃഷ്ണനിൽ നിന്ന് രോഗികളുടെ കുടുംബാംഗങ്ങൾ സഹായധനം ഏറ്റുവാങ്ങി.ചടങ്ങിൽ സംസാരിച്ച ടി.പി. രാമകൃഷ്ണൻ, ശുചിത്വബോധം ജീവിതശൈലിയായി മാറണമെന്നും വയനാട് ബത്തേരി ടൗൺ അതിന് ഉത്തമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളിലും യുവജനങ്ങളിലും വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗ ശീലം കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വലിയ ഭീഷണിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ കെ. ഇമ്പിച്ചിയാലി സിൽവർ പാലിയേറ്റീവ് കെയർ ക്ലബ്ബ് പ്രവർത്തനത്തിനായി സംഭാവനയായി കെന്റ് നൽകിയ തുക എം.എൽ.എ സ്വീകരിച്ച് പാലിയേറ്റീവ് കെയർ കൺവീനർ വി.പി. ശ്രീലക്ഷ്മിക്ക് കൈമാറി.കോളേജ് പ്രിൻസിപ്പൽ ഡോ. സി. വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ഇമ്പിച്ചിയാലി, കോളേജ് ഗവേണിങ് ബോഡി ചെയർമാൻ ഏ.കെ. തറുവയി ഹാജി, വി.എസ്. രമണൻ മാസ്റ്റർ, ടി. ഷിജുകുമാർ, ജയരാജൻ കല്പകശ്ശേരി എന്നിവർ സംസാരിച്ചു. വി.പി. ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാത്തിമത്ത് സുഹറ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.