Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 20:49 IST
Share News :
ഗുരുവായൂർ:ഓട്ടോറിക്ഷ മസ്ദൂർ സംഘം(ബിഎംഎസ്) ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന ഫെഡറേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ജില്ലാ സെക്രട്ടറി ബിജു കാവിലക്കാടിനെ യൂണിയൻ മേഖലാ പ്രസിഡന്റ് രാജൻ തിരുവെങ്കിടം പൊന്നാട അണിയിച്ച് സ്വീകരിച്ചു.യൂണിറ്റ് പ്രസിഡന്റ് വിജേഷ് അധ്യക്ഷത വഹിച്ചു.മോട്ടോർ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2024-25 വർഷത്തിൽ നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ സമയപരിധി മുൻ വർഷങ്ങളിൽ രണ്ടുമാസം എന്നുള്ളത് 15 ദിവസമായി കുറച്ചത് പുന പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ബിഎംഎസ് മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ,സെക്രട്ടറി പി.കെ.അറുമുഖൻ,ട്രഷറർ സൂരജ് കോട്ടപ്പടി,വി.കെ.സുരേഷ് ബാബു,ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ലാ വൈസ് പ്രസിഡൻറ് കെ.ടി.മുഹമ്മദ് യൂനുസ്,സന്തോഷ് വെള്ളറക്കാട് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.