Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 11:20 IST
Share News :
കടിയങ്ങാട് : ഗുജറാത്തിൽ ടയർ പണിക്കിടെ കാറ്റ് നിറക്കുമ്പോൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കടിയങ്ങാട് മഹിമ സ്വദേശി മരിച്ചു. കോവുമ്മൽ സുരേഷ് (50 ) ആണ് മരിച്ചത്. ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തി വരികയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. പിതാവ് കുഞ്ഞിക്കുട്ടി നായർ.
അമ്മ: പരേതയായ നാരായണി അമ്മ.ഭാര്യ: ഷീബ (പന്തിരിക്കര).മക്കൾ: ആകാശ് (ബി.ടെക് വിദ്യാർത്ഥി)അശ്വിൻ (എസ്എസ്എൽസി വിദ്യാർത്ഥി). സഹോദരങ്ങൾ :ഗീതാ അച്യുതൻ നായർ (ചെരണ്ടത്തൂർ),പത്മിനി രാമകൃഷ്ണൻ (പന്തിരിക്കര ),പരേതയായ ഷിജി,അനീഷ് (ഉള്ള്യേരി ).തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിക്കും.
Follow us on :
Tags:
More in Related News
Please select your location.