Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 19:56 IST
Share News :
മേപ്പയ്യൂർ : മേപ്പയ്യൂർ സർവ്വീസ് സഹകരണ ബേങ്ക് കണ്ണങ്കണ്ടിയുടെ സഹകരണത്തോടെ ഗൃഹോപകരണ വായ്പാ മേള തുടങ്ങി. കമ്പ്യൂട്ടറുകൾ , ഇലക്ട്രോണിക് ഗൃഹോപകര
ണങ്ങൾ,മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ളവ മേളയിൽ ലഭ്യമാണ്. ആദ്യ വിൽപ്പന പഞ്ചായത്ത് മെമ്പർ റാബിയ എടത്തിക്കണ്ടിക്ക് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ ഉദ്ഘാഘാടനം ചെയ്തു.
ബേങ്ക് പ്രസിഡൻ്റ് കെ. രാജീവൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി.ശോഭ, ബേങ്ക് വൈസ് പ്രസിഡൻ്റ് വി.പി.മോഹനൻ, ഭരണ സമിതി അംഗങ്ങളായ ആർ.വി. അബ്ദുള്ള,ബാബു കാരയിൽ, പുഷ്പ മഠത്തിൽ, ,സെക്രട്ടറി ഇൻചാർജ് കെ.സി രന്യ , കണ്ണങ്കണ്ടി മാർക്കറ്റിംഗ് മാനേജർ പി.എം .പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.