Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഗ്‌ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ പന്ത്രണ്ടാമത് ബാച്ചിന് വട്ടോളി ചേതനയിൽ തുടക്കമായി.

28 Jul 2024 15:49 IST

Asharaf KP

Share News :



യു.എൽ.സി.സി എസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരുന്ന വാഗ്ഭടാനന്ദ എഡ്യൂപ്രോജക്ടിന്റെ പന്ത്രണ്ടാമത് ബാച്ചിന് വട്ടോളി ചേതനയിൽ തുടക്കമായി. വട്ടോളി സംസ്കൃതം ഹൈസ്കൂൾ ഹാളിൽ നടന്ന പരിപാടി ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ആർ.കെ.റിൻസി ഉദ്ഘാടനം നിർവഹിച്ചു. ചേതന പ്രസിഡണ്ട് എ.പി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി.

പ്രോജക്ട് കോ ഓർഡിനേറ്റർ ആകാശ് ബി നാഥ് പദ്ധതി വിശദീകരണം നടത്തി.

യു.എൽ.സി.സി.എസ്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ എട്ട് കേന്ദ്രങ്ങളിലേക്കുമായി മിടുക്കരായകുട്ടികളെ കണ്ടെത്തി അവർക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരുടെ ക്ലാസുകൾ, മഴക്കേമ്പുൾപ്പെടെയുളള വിവിധക്യാമ്പുകൾ, പഠനയാത്രകൾ, പഠന ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിക്കൽ തുടങ്ങി വിവിധങ്ങളായ പ്രവർ ത്തനങ്ങളും നടത്തിവരുന്നു. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് ഐ.എസ്.ആർ.ഒ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, റീജിയണൽ സയൻസ് സെന്റർ, മലബാർ ബോട്ടോണിക്കൽ ഗാർഡൻ , കാലിക്കറ്റ് യൂണിവേഴ്സിറ്റി മുതലായ പ്രശസ്ത്ര സ്ഥാപനങ്ങളുടെ അക്കാദമിക സമയം ലഭിക്കുന്നുണ്ട്.പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖങ്ങൾ വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം വ്യക്തിത്വ വികാസം എന്നിങ്ങനെയാണ് പ്രസ്തുത പ്രോജക്ട് നടപ്പിലാക്കുന്ന മറ്റ് പ്രവർത്തനങ്ങൾ . കെ.കെ.മോഹനൻ പി.സുരേഷ്ബാബു , , ഷോണിമ എന്നിവർ സംസാരിച്ചു. എ.പി. വിനോദൻ സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് സാജു നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News