Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2025 09:56 IST
Share News :
കൊണ്ടോട്ടി: ഒരു പതിറ്റാണ്ട് കൊണ്ടോട്ടിയുടെ എം എൽ എ യും ആറര പതിറ്റാണ്ടുകാലം പ്രദേശത്തെ രാഷ്ട്രീയ,സാമൂഹിക ജീവിതത്തിൽ സജീവ സാന്നിധ്യവുമായിരുന്ന കെ.മുഹമ്മദുണ്ണി ഹാജിയുടെ സ്മരണകൾ പുതുക്കി കൊണ്ടോട്ടി. കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കോടങ്ങാട് റോസിയ ഇൻ്റർ നാഷണൽ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച മുഹമ്മദുണ്ണി ഹാജി അനുസ്മരണ സമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുഹമ്മദുണ്ണി ഹാജിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത എന്നും ഓർമ്മിക്കുന്നതാണെന്നും ചെറുപ്പം തൊട്ടെ ലീഗ് പ്രസ്ഥാനത്തിൽ ലയിച്ച അദ്ദേഹം അവസാനം വരെ ജനങ്ങൾക്കൊപ്പം നില കൊള്ളുകയാണ് ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .പ്രതിസന്ധികളെ തരണം ചെയ്യുന്നതിലുള്ള അദ്ദേഹത്തിൻ്റെ കഴിവ് അപാരമായിരുന്നു.അദ്ദേഹത്തിൻ്റെ വേർപാട് പാർട്ടിക്കും ജനങ്ങൾക്കും ഒരു പോലെ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡൻ്റ് പി.എ ജബ്ബാർ ഹാജി അധ്യക്ഷനായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി.ഇ.ടി. മുഹമ്മദ് ബഷീർ എം.പി അനുസ്മരണ പ്രഭാഷണം നടത്തി.പി.വി.അബ്ദുൽ വഹാബ് എം.പി, എം.എൽ.എ മാരായ എ.പി.അനിൽകുമാർ, ടി.വി.ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, കെ പി സി സി അംഗം പി.ടി. അജയ് മോഹൻ,നൗഷാദ് മണ്ണിശ്ശേരി,നസീം പുളിക്കൽ,എ.ഷൗക്കത്തലി ഹാജി,എ.എ സലാം എന്നിവർ പ്രസംഗിച്ചു. അബ്ദുൽഗഫൂർ അൻവരി പ്രാർത്ഥന നടത്തി.കെ.കെ.ആലി ബാപ്പു,വി.പി അബ്ദുൽ ഹമീദ് മാസ്റ്റർ,പി.എ സലാം,പി.അഹമ്മദ് കബീർ, കെ.എം.എ റഹ്മാൻ, മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ കെ.പി മൂസക്കുട്ടി,ഇ.എം ഉമ്മർ, കെ.ഇമ്പിച്ചിമോതി മാസ്റ്റർ,കെ.ടി സക്കീർ ബാബു,എ.പി. കുഞ്ഞാൻ,വി.പി സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ : മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി കോടങ്ങാട് റോസിയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച കെ മുഹമ്മദുണ്ണി ഹാജി അനുസ്മരണപരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.