Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 21:22 IST
Share News :
പീരുമേട്:
വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുൻപിൽ കോൺഗ്രസ് ആരംഭിച്ച
റിലേ ഉപവാസ സമരം എട്ട് ദിനം പിന്നിട്ടു.
ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, ഡോക്ട മാരുടെ രാത്രികാല സേവനവും കിടത്തി ചികിൽസയും പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് വണ്ടി പെരിയാർ ,വാളാടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്.
എന്നാൽ സി.എച്ച്.സിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാണന്നും
ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തുന്നതിനായുള്ള നടപടികൾ പൂർത്തീകരിച്ചെന്നും അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി .വൈകുന്നേരം 6 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാകുമെന്നും ഇതിന്റെ പേരിൽ കോൺഗ്രസ് നടത്തി വരുന്ന സമരം വരുന്ന നിയമസഭാ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു കൊണ്ടാണെന്നും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭരണ സമിതിയംഗങ്ങൾ അറിയിച്ചു. ആശുപത്രിയിൽ
രാത്രികാല
സേവനത്തിനായി ചുമതലയുള്ള ഡോക്ടർ ക്വാർട്ടേഴ്സിൽ താമസമില്ലാത്തതാണ് രാത്രികാല സേവനം ലഭ്യമാവാത്ത തെന്നും ഡോക്ടർമാരുടെ ഇന്റർവ്യൂ കളിൽ ആരും തന്നെ പങ്കെടുക്കാറില്ലെന്നും 7 ഡോക്ടർമാരുടെ സേവനം ലഭ്യമാകേണ്ട സി.എച്.സി യിൽ ജോലിയുടെ അമിതഭാരം മൂലമാണ് ഡോക്ടർമാർ എത്താത്തതെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ വിശദീകരണം. ആരോഗ്യ മന്തിയുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തി 28 ആം തിയതി മുതൽ 5 ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ബ്ലോക്ക് പഞ്ചായത്ത്ഭരണ സമിതി അറിയിച്ചു
സർക്കാർ ഉത്തരവ് പ്രകാരം സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രാത്രി കാല ഡോക്ടറുടെ സേവനം ആവശ്യമില്ലന്നും തൊട്ടടുത്ത് പീരുമേട് താലൂക്ക് ആശുപത്രി ഉള്ളതിനാൽ രാത്രികാലങ്ങളിൽ എത്തുന്നവരെ
താലൂക്ക് ആശുപത്രിയിലേക്ക് അയക്കേണ്ടതാണെന്നും ഭരണ സമിതിയംഗ ങ്ങൾ അറിയിച്ചു.
എന്നാൽ കോൺഗ്രസ് നടത്തുന്ന
റിലേ ഉപവാസ സമരത്തിനെതിരെ അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നടത്തിയ വാർത്താ സമ്മേളനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തി.
ഇവിടെ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കിയാൽ മാത്രമേ തങ്ങൾ സമരമവസാനിപ്പിക്കുകയുള്ളുവെന്നും സി.എച്ച്.സിയെക്കുറിച്ച് നിലവിലെ ഭരണ സമിതിക്ക് യാതൊന്നും അറിയില്ലന്നും സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായിട്ടാണ് ഭരണ സമിതിയംഗങ്ങൾ ഇപ്പോഴും വിശേഷിപ്പിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ
പ്രസിഡന്റ് പി. മാലതി , പി.എം. നൗഷാദ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സ്മിതാ മോൾ , വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സബിത ആന്റണി, ക്ഷേമ കാര്യ സ്റ്റാന്റിംഗ്കമ്മി ചെയർ പേഴ്സൺ ലിസമ്മ ജെയിംസ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.