Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2024 20:45 IST
Share News :
ലഹരിക്കെതിരെ ക്യാമ്പയിനിൻ്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ ബോധവൽക്കരണത്തിലൂടെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് സ്പോർട്സ് ആണ് ലഹരി വോളിബോളാണ് ലഹരി എന്ന ആശയം ഉൾക്കൊണ്ടുക്കൊണ്ടുള്ള മലപ്പുറം ജില്ലാ ജൂനിയർ ആൺ & പെൺകുട്ടി കുട്ടിക്കളുടെ വോളിബോൾ ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും മലപ്പുറം ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും സഹകരണത്തോടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 34 ടീമുകൾ മൽസരത്തിൽ മാറ്റുരച്ചു. നവംബർ 15 മുതൽ തൃശ്ശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ വോളി മ്പോൾ ടെക്നിക്കൽ കമ്മിറ്റി കൺവീനർ ഷെരീഫ് കെ ടി , ഗ്രാമപഞ്ചായത്ത് അംഗം എം കെ കബീർ, ജൂനിയർ ഹെൽത്ത് ഇൻപെക്ടർ റെയിൽ എന്നിവർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പരപ്പനങ്ങാടി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു പാറോൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വോളി മ്പോൾ ടെക്നിക്കൽ കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം കെ എം അബ്ദുള്ള ചടങ്ങിന് നന്ദി രേപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.