Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഴ്ചവട്ടം ഹയർസെക്കൻഡറി സ്കൂളിൻ്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു

05 Oct 2024 16:06 IST

- enlight media

Share News :

കോഴിക്കോട് : ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ

ജില്ലയിൽ കിഫ്‌ബി ഫണ്ട് വിനിയിൽ കെട്ടിടം മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷനായിരുന്നു. മൂന്ന് കോടി രൂപ ചെലവിട്ടാണ് ആഴ്ചവട്ടം ഗവ ഹയർ സെക്കൻഡറി സ്കൂളിലെകെട്ടിടം നിർമ്മിച്ചത്. സ്കൂൾ തല ചടങ്ങിൽ അഹമ്മദ് ദേവർ കോവിൽ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. വാർഡ് കൗൺസിലർ എൻ സി മോയിൻകുട്ടി അധ്യക്ഷനായിരുന്നു. വിശാലമായ ഡൈനിങ് ഹാളും ആറു ക്ലാസ്മുറിയും രണ്ട് വി ശ്രമമുറിയും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശുചി മുറികളും ഉൾപ്പെടുന്ന മൂന്നുനില കെട്ടിടമാണ് ആഴ്ചവട്ടം സ്കൂളിൽ ഒരുങ്ങിയത്. പഴയ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയാണ് പുതിയ ബ്ലോക്ക് പണിതത്. സ്കൂളിലെ ആയിരത്തിൽപരം വിദ്യാർഥികൾക്ക് സൗകര്യം പ്രയോജനപ്പെടും.


സംസ്ഥാനത്താകെ 30 സ്കൂൾ കെട്ടിടങ്ങളുടെ ഉദ് ഘാടനവും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും ശനിയാഴ്ച നടന്നു. തിരുവനന്തപുരം ശ്രീകാര്യം സ്കൂളിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

Follow us on :

More in Related News