Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 22:18 IST
Share News :
മുക്കം: പതിറ്റാണ്ടിലേറെ കാലമായി മാവൂർ കട്ടാങ്ങൽ റോഡിനോട് സർക്കാരും സ്ഥലം എം.എൽ.എ യും കാണിക്കുന്ന തികഞ്ഞ അനാസ്ഥയിൽ പ്രതിഷേധിച്ച്
മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ സായാഹ്ന ധർണ്ണ നടത്തി.മുസ്ലിം ലീഗ് നടത്താൻ പോവുന്ന തുടർ പ്രക്ഷോഭ പരിപാടികളുടെ ആദ്യപടിയായാണ് ധർണ്ണ. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജന സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. അഹമ്മദ് അദ്ധ്യക്ഷതവഹിച്ചു.നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി.എ.ഖാദർ, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ടി. ഉമ്മർ മാസ്റ്റർ,കെ.ഉസ്മാൻ,
എം.ടി. സലീം മാസ്റ്റർ, കുവൈത്ത് കെ.എം സി.സി കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി സലാം തറോൽ എന്നിവർ പ്രസംഗിച്ചു. ജന: സെക്രട്ടറി കെ. ലത്തീഫ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി യു.എ.ഗഫൂർ നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.